മനം മയക്കുന്ന സൗന്ദര്യം! കേരളത്തില്‍ ഹിറ്റാകുന്ന ഗ്രീന്‍ കോമ്പൗണ്ട് വോള്‍;

0
68
ADANA, TURKIYE - SEPTEMBER 02: A view of the Koprukoy Mosque, known as the 'Green Mosque' due to the ivy covering its outer walls and minaret, standing out with blooming multicolored flowers and vibrant shades of green in its courtyard along the Seyhan River in Adana, Turkiye on September 02, 2025. (Photo by Ismail Duru/Anadolu via Getty Images)

കേരളത്തില്‍ ഇപ്പോൾ ഗ്രീന്‍ കോമ്പൗണ്ട് വാള്‍ എന്ന ഐഡിയ പ്രചാരമേറുകയാണ്. കണ്ണിന് കുളിര്‍മ നല്‍കുന്ന വള്ളിപ്പടര്‍പ്പുകളും മനോഹരമായ പൂക്കളുമൊക്കെ വീടുകൾക്ക് പുതുമയും പ്രകൃതി സൗന്ദര്യവും സമ്മാനിക്കുകയാണ്.

വീട്ടുമുറ്റത്ത് പൂന്തോട്ടവും വള്ളിപ്പടര്‍പ്പുകളുമൊക്കെ ഉണ്ടെങ്കില്‍ കാണാന്‍ മനോഹരമായിരിക്കും. പലര്‍ക്കും പരിമിതമായ സ്ഥലത്ത് വീട് നിര്‍മിക്കുന്നവര്‍ക്ക് ആഗ്രഹിച്ചത് പോലെ ഒരു പൂന്തോട്ടം തീര്‍ക്കാന്‍ കഴിയണമെന്നില്ല. ഇനി സ്ഥലമുള്ളവര്‍ക്കാണെങ്കില്‍ എങ്ങനെ ഗാര്‍ഡന്‍ ഒരുക്കണമെന്ന കാര്യത്തില്‍ ചിലപ്പോള്‍ നല്ല ഐഡികള്‍ ഉണ്ടാകണമെന്നുമില്ല. കണ്ണിന് കുളിര്‍മ നല്‍കുന്ന തരത്തില്‍ മനോഹരമായി തന്നെ വീട്ടുമുറ്റത്ത് പൂന്തോട്ടം തീര്‍ക്കാന്‍ സാധിക്കും, സ്ഥലമില്ലാത്തവര്‍ക്കും സാധിക്കും. എങ്ങനെയെന്നല്ലേ? അതിനുള്ള വഴിയാണ് നിങ്ങളുടെ വീട്ടുമുറ്റത്തെ മതില്‍. ഇതിലൂടെ ഒരു പൂന്തോട്ടം തീര്‍ക്കുന്നതിലൂടെ വീട്ടുകാർക്ക് മാനസികോല്ലാസം ലഭിക്കുന്നതിനും ആരോഗ്യാകരമായ ചിന്തകൾ വളർത്തുന്നതിനും ഇത് ഗുണകരമാണ്.

കേരളത്തില്‍ ഇപ്പോൾ ഗ്രീന്‍ കോമ്പൗണ്ട് വാള്‍ എന്ന ഐഡിയ പ്രചാരമേറുകയാണ്. കണ്ണിന് കുളിര്‍മ നല്‍കുന്ന വള്ളിപ്പടര്‍പ്പുകളും മനോഹരമായ പൂക്കളുമൊക്കെ വീടുകൾക്ക് പുതുമയും പ്രകൃതി സൗന്ദര്യവും സമ്മാനിക്കുകയാണ്. മതില്‍ പരിസ്ഥിതി സൗഹൃദമായ വള്ളിപ്പടര്‍പ്പുകളുടെ ഡിസൈന്‍ വീടിന്‍റെ കാഴ്‌ചയെ തന്നെ പുതുക്കി നിര്‍വചിക്കുകയാണ്.

അതിനായി വീട്ടുമുറ്റത്തെ വെറുതെ കിടക്കുന്ന മതിലുകള്‍ തന്നെ മതി. ചെടികള്‍ വളര്‍ത്തി മനോഹരമാക്കാം. ശരിയായ പരിചരണം നല്‍കിയാല്‍ ഭംഗിയായ പൂന്തോട്ടം നിങ്ങള്‍ക്കും നിര്‍മിക്കാം.

പലരും അതിര്‍ത്തി തിരിക്കാന്‍ വേലികളും മതിലുകളുമൊക്കെ നിര്‍മിക്കാറില്ലേ. ഇത് വീടിന്‍റെ സംരക്ഷണത്തിന് മാത്രമല്ല വീടിനെ തന്നെ മനോഹരമാക്കാന്‍ ഇത്തരം മതിലുകള്‍ക്ക് സാധിക്കും. കാരണം ഇതില്‍ പൂക്കളുണ്ടാകുന്ന വള്ളിച്ചെടികള്‍ വളര്‍ത്തിയാല്‍ വീടിന്‍റെ സ്റ്റൈല്‍ തന്നെ മാറും. ചെറിയ പ്ലോട്ടുകളില്‍ വീടുവയ്ക്കുന്നവര്‍ക്കും ഇത്തരം ആശയം ഉപയോഗപ്പെടുത്താവുന്നതാണ്.

 

പലരും ഇത്തരം ആശയം പരീക്ഷിക്കുന്നവരില്‍ സ്വകാര്യതകൂടി ഇഷ്‌ടപ്പെടുന്നത് കൊണ്ടാണ്. നഗരപ്രദേശങ്ങളിലൊക്കെ താമസിക്കുമ്പോള്‍ അടുത്തടുത്ത് വീടുകളുണ്ടാകും. അതുകൊണ്ട് തന്നെ മതിലില്‍ ചെടികള്‍ വളര്‍ത്തി ഉയര്‍ത്താവുന്നതാണ്.

ആവശ്യമുള്ള ഉയരത്തിൽ ജിഐ പൈപ്പ് അടിച്ച് ഫ്രെയിം ക്രമീകരിച്ച ശേഷം ക്രീപ്പർ ചെടികൾ ഇതിൽ വളർത്താം.

ഗാർലിക് വൈൻ, കാറ്റ്സ് ക്ളോ, മധുമാലതി/ റംഗൂണ്‍, കാറ്റ്സ് ക്ലോ,സാന്‍ഡ് പേപ്പര്‍ പൂക്കള്‍, മുല്ല, ക്ലെമാറ്റിസ്, ശംഖുപുഷ്‌പം, ബൊഗെയ്ൻവില്ല, ഹണിസക്കിള്‍ എന്നിവയൊക്കെ മതിലില്‍ വളര്‍ത്താവുന്ന ചെടികളാണ്.

ഇവയിലുണ്ടാകുന്ന പൂക്കളും മനോഹരമാണ്. ഇത് വീടിന്‍റെയും പൂന്തോട്ടത്തിന്‍റെയും ഭംഗി വര്‍ധിപ്പിക്കും.

ഏത് ചെടി നട്ടാലും കൃത്യമായ പരിചരണം ആവശ്യമാണ്. സൂര്യുപ്രകാശം കൂടുതല്‍ കിട്ടുന്ന ഇടങ്ങളില്‍ നട്ടാല്‍ പെട്ടെന്ന് വളരും. ചെടികള്‍ പൂര്‍ണമായും വളര്‍ന്നാല്‍ മാത്രമേ ഭംഗി ലഭിക്കുകയുള്ളു.

മതിലില്‍ ചെടികള്‍ക്കായി കയര്‍ക്കെട്ടിയും വളര്‍ത്താവുന്നതാണ്. വലിയ രീതിയിലുള്ള നനയൊന്നും ഈ ചെടികള്‍ക്ക് ആവശ്യമില്ല. എന്നാല്‍ കൃത്യമായി വെട്ടി പരിപാലിക്കണം.
രണ്ടോ മൂന്നോ നിരയിലുള്ള പോട്ടുകളിൽ ഒരേചെടി നടുമ്പോഴാണ് വെർട്ടിക്കൽ ഗാർഡന് ഭംഗി കൂടുന്നത്. വീടിനു ഭംഗി വർധിപ്പിക്കുന്നത് പോലെ തന്നെ മനസിനും ചിന്തകൾക്കും ഇത്തരം മതിലുകൾ ഗുണം ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here