ദസറയിൽ രാവണനൊപ്പം ഇത്തവണ 30 അടി ഉയരമുള്ള പാറ്റയെയും കത്തിക്കും! 🔥
ഡൽഹിയിലെ ദസറ ആഘോഷങ്ങളിൽ ഇത്തവണ കൗതുകകരമായൊരു മാറ്റം. രാവണൻ, കുംഭകർണൻ, മേഘനാദൻ എന്നിവരുടെ കോലങ്ങൾക്കൊപ്പം 30 അടി ഉയരമുള്ള ഭീമൻ പാറ്റയുടെ കോലവും കത്തിക്കാൻ തീരുമാനം.
ഡൽഹിയിലെ പീതംപുരയിൽ ശ്രീ കേശവ് രാംലീല കമ്മിറ്റിയാണ് വ്യത്യസ്തമായ ഈ കോലദഹനം സംഘടിപ്പിക്കുന്നത്. വീടുകളിലും പരിസരങ്ങളിലും സമൂഹത്തിലും നിലനിൽക്കുന്ന മാലിന്യത്തിന്റെയും ശുചിത്വമില്ലായ്മയുടെയും പ്രതീകമായാണ് പാറ്റയുടെ കോലം കത്തിക്കുന്നതെന്നാണ് സംഘാടകരുടെ വിശദീകരണം.
എന്നാൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ‘കോക്ക്രോച്ച് ജനത പാർട്ടി’ (CJP) ഡൽഹിയിൽ പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് ഈ തീരുമാനം എന്നതും ശ്രദ്ധേയമാണ്.
രാംലീല കമ്മിറ്റി അധ്യക്ഷനും ബിജെപി എംഎൽഎയുമായ അശോക് ഗോയൽ ദേവരഹ തീരുമാനത്തിന് രാഷ്ട്രീയലക്ഷ്യങ്ങളില്ലെന്നും ശുചിത്വബോധവൽക്കരണം മാത്രമാണ് ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ദസറയിലെ ഈ വ്യത്യസ്തമായ കോലദഹനത്തെ നിങ്ങൾ എങ്ങനെ കാണുന്നു?








