തെരുവ് നായ്ക്കൾക്ക് ഭക്ഷണം കൊടുത്ത വർക്കെതിരെ കേസ്. ഹൈക്കോടതി ഉത്തരവ് ലംഘിച്ച് തെരുവ് നായകൾക്ക് ഭക്ഷണം കൊടുത്ത രണ്ട് പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഫോർട്ടുകൊച്ചി പോലീസാണ് കേസെടുത്തത്.
പൊതുസ്ഥലം മലിനമാക്കൽ, പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഇവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോഴിക്കടയിലെ അവശിഷ്ടങ്ങളാണ് നായകൾക്ക് കൊടുത്തത്. തെരുവ് നായകൾക്ക് ഭക്ഷണം കൊടുക്കരുതെന്ന് ഹൈക്കോടതി ഉത്തരവുണ്ട്.നിലവിൽ ഫോർട്ടുകൊച്ചി മേഖലയിൽ തെരുവുനായ ശല്യം രൂക്ഷമാണ്. അടുത്തയിടെ ഇവിടെ വഴിയാത്രക്കാർക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു.
ഇതിന് പിന്നാലെ നായ്ക്കൾക്ക് കോഴിമാലിന്യം നൽകുന്നത് തടയണമെന്നും ഇത് അപകടഭീഷണി ഉയർത്തുന്നുവെന്നും കാട്ടി നാട്ടുകാർ പൊലീസിൽ പരാതി നൽകുകായിരുന്നു.തെരുവ് നായ്ക്കൾക്ക് കോഴിമാലിന്യം നൽകുന്നത് നായ്ക്കൾ അവിടെ സ്ഥിരമായി തടിച്ചുകൂടാൻ കാരണമാകുന്നുവെന്നും ഇത് വഴിയാത്രക്കാർക്ക് അപകടഭീഷണി ഉയർത്തുന്നുവെന്നും കാട്ടി നാട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊതുസ്ഥലങ്ങളിൽ തെരുവ് നായ്ക്കൾക്ക് മാലിന്യം തള്ളുന്നതും നൽകുന്നതും തടയണമെന്ന് ഹൈക്കോടതി നേരത്തെ കർശന നിർദേശം നൽകിയിട്ടുണ്ട്.







