വിവാഹമോചനത്തിന് ശേഷം മാതാപിതാക്കൾക്കൊപ്പം കഴിയുന്നതിന്റെ അനുഭവങ്ങളും നടൻ : ശ്രീനാഥ് ഭാസി

0
2

പത്ത് വർഷത്തോളം നീണ്ട സൗഹൃദത്തിനൊടുവിലാണ് 2016-ൽ തിരുവനന്തപുരം സ്വദേശിയായ റീത്തു സക്കറിയയെ ശ്രീനാഥ് ഭാസി വിവാഹം കഴിക്കുന്നത്. വിജെ ആയി പ്രവർത്തിച്ചിരുന്ന കാലത്ത് പല പരിപാടികളുടെയും പ്രൊഡ്യൂസർ റീത്തുവായിരുന്നു. പരസ്പര സമ്മതത്തോടെയും കുടുംബങ്ങളുടെ പിന്തുണയോടെയുമായിരുന്നു വിവാഹം. എന്നാൽ 2024-ഓടെ ഇരുവരും വേർപിരിയുകയായിരുന്നു. പല ആരാധകർക്കും ഈ വിവാഹമോചന വാർത്ത അപരിചിതമായിരുന്നു.

വിവാഹമോചനത്തിന് ശേഷം മാതാപിതാക്കൾക്കൊപ്പം കഴിയുന്നതിന്റെ അനുഭവങ്ങളും നടൻ പങ്കുവെച്ചു. അച്ഛൻ വളരെ സ്ട്രിക്ടാണെന്നും വഴക്കുകൾ ഉണ്ടാകാറുണ്ടെങ്കിലും മാതാപിതാക്കളുടെ പ്രാധാന്യം താൻ കൂടുതൽ തിരിച്ചറിയുന്നത് ഇപ്പോഴാണെന്നും അദ്ദേഹം പറഞ്ഞു. കോയി ഫിഷുകളെയും വളർത്തുനായയെയും വാങ്ങി നൽകി മാതാപിതാക്കളുടെ സന്തോഷത്തിലും ദിനചര്യകളിലും പങ്കാളിയാകാനാണ് ഇപ്പോൾ നടൻ ശ്രമിക്കുന്നത്. ജീവിതത്തിലെ ഓരോ നിമിഷവും സന്തോഷത്തോടെ മുന്നോട്ട് കൊണ്ടുപോകാനാണ് തീരുമാനമെന്നും ശ്രീനാഥ് ഭാസി കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here