ജലജന്യരോഗങ്ങളിൽ മുറിവേറ്റ് കേരളം:

0
3

തിരുവനന്തപുരം: കേരളത്തിൽ 2021 മുതൽ ജലജന്യരോഗങ്ങൾ വർധിക്കുകയാണെന്നും കുടിവെള്ളം മലിനമാകുന്നത് പരിഹരിക്കാൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നും ആരോഗ്യ വിദഗ്‌ധരുടെ മുന്നറിയിപ്പ്. ജലജന്യരോഗങ്ങൾ കാരണം കഴിഞ്ഞ ആറുമാസത്തിനുള്ളിൽ സംസ്ഥാനത്ത് മരിച്ചത് 133 പേരാണ്.

ജലജന്യരോഗങ്ങളിൽ മുറിവേറ്റ് കേരളം

അമീബിക് മസ്‌തിഷ്‌കജ്വരം ഉൾപ്പെടെയുള്ള ചില രോഗങ്ങളുടെ ഉറവിടം കൃത്യമായി കണ്ടെത്താനും ആരോഗ്യ വകുപ്പിനായിട്ടില്ല. സംസ്ഥാനത്ത് ഈ വർഷം ആദ്യ ആറുമാസങ്ങളിൽ ഗുരുതരമായ വയറിളക്കം മൂലം ആശുപത്രികളിൽ ചികിത്സ തേടിയവരുടെ എണ്ണം മൂന്നേകാൽ ലക്ഷത്തോളമാണ്. ജലജന്യരോഗങ്ങളിൽ കേരളത്തിന് ആഴത്തിൽ മുറിവേൽക്കുമ്പോൾ പ്രതിഫലിക്കുന്നത് ഗുരുതര മലിനീകരണത്തിൻെ്റ വ്യക്തമായ ചിത്രം.

കണ്ടെത്താനാകാത്ത അമീബിക് മസ്‌തിഷ്‌കജ്വര ബാക്‌ടീരിയ

അമീബിക് മസ്‌തിഷ്‌കജ്വരവും ഷിഗല്ലയുമാണ് ഇപ്പോൾ കേരളത്തിൽ വ്യാപകമായ ദുരന്തം വിതയ്ക്കുന്നത്. കഴിഞ്ഞ ആറുമാസത്തിനുള്ളിൽ രണ്ടു രോഗബാധകൾ കാരണം മരിച്ചത് 46 പേരാണ്. അതിനു പുറമേ അമീബിക് മസ്‌തിഷ്‌കജ്വരം പകരുന്നതിന്‍റെ കൃത്യമായ ഉറവിടം കണ്ടെത്താനും സംസ്ഥാന ആരോഗ്യ വകുപ്പിനായിട്ടില്ല.

ജലജന്യരോഗങ്ങളിൽ മുറിവേറ്റ് കേരളം 

ജലജന്യരോഗമാണെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പെങ്കിലും പുറത്തിറങ്ങാതെ വീട്ടിനുള്ളിൽ കഴിഞ്ഞിരുന്നയാൾക്കും രോഗബാധ ഉണ്ടായതാണ് ആശയക്കുഴപ്പത്തിന് ഇടയാക്കുന്നത്. കഴിഞ്ഞവർഷം അമീബിക് മസ്‌തിഷ്‌കജ്വരം ബാധിച്ച് ചികിത്സ തേടിയ 201 പേരിൽ 47 പേരാണ് സംസ്ഥാനത്ത് മരിച്ചത്. മുൻപും അമീബിക് മസ്‌തിഷ്‌കജ്വരം ബാധിച്ച് മരണം ഉണ്ടായിട്ടുണ്ടെങ്കിലും രോഗം തിരിച്ചറിയാൻ കഴിയാത്തതിനാൽ 2022 വരെ അജ്ഞാതരോഗമായി വിലയിരുത്തുകയായിരുന്നു.

ജലജന്യരോഗങ്ങളിൽ മുറിവേറ്റ് കേരളം

തിരുവനന്തപുരം വെങ്ങാനൂർ സ്വദേശിയായ സുധാകരൻ കഴിഞ്ഞ ജനുവരി അഞ്ചിന് അമീബിക് മസ്‌തിഷ്‌കജ്വരം ബാധിച്ചു മരിച്ചു. എവിടെ നിന്നാണ് സുധാകരന്‍റെ ശരീരത്തിൽ അമീബ എത്തിയതെന്നതിന് ആരോഗ്യവകുപ്പിന് ഇതുവരെ കൃത്യമായ ഉത്തരം നൽകാനായിട്ടില്ല. എലിപ്പനി ബാധിച്ച് നാലുമാസമായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടയിലാണ് സുധാകരന് അമീബിക് മസ്‌തിഷ്‌കജ്വരം സ്ഥിരീകരിച്ചത്.

ജലജന്യരോഗങ്ങളിൽ മുറിവേറ്റ് കേരളം 

ഒഴുക്കില്ലാത്ത ജലാശയങ്ങളിൽ രോഗകാരികളായ അമീബയുണ്ടാകാമെന്നും ഇവിടെ കുളിക്കുമ്പോഴോ മറ്റോ അമീബ ശരീരത്തിനുള്ളിൽ പ്രവേശിച്ചു രോഗമുണ്ടാക്കുമെന്നുമായിരുന്നു അമീബിക് മസ്‌തിഷ്‌ക ജ്വരത്തെക്കുറിച്ചു പൊതുധാരണ. എന്നാൽ, പുറത്തിറങ്ങാതെ ആശുപത്രിയിൽ കഴിഞ്ഞിരുന്നയാൾക്ക് അമീബിക് മസ്‌തിഷ്‌കജ്വരം ബാധിച്ചത് മറ്റു ജലസ്രോതസുകളിൽ നിന്നായിരിക്കുമെന്ന നിഗമനവും ആരോഗ്യ വിദഗ്‌ധർ പങ്കുവയ്ക്കുന്നു.

പൊടുന്നനെ വ്യാപിച്ച ഷിഗല്ല

കഴിഞ്ഞ എട്ടുവർഷത്തിനുള്ളിൽ ഏറ്റവും കൂടുതൽ പേർ ഷിഗല്ല ബാക്‌ടീരിയ ബാധിച്ച് ചികിത്സ തേടിയത് കഴിഞ്ഞ വർഷമാണ്, 151 പേർ. കഴിഞ്ഞ ആറുമാസത്തിനുള്ളിൽ 326 പേർക്ക് ഷിഗല്ല ബാധിച്ചു. അതിൽ എട്ടുപേർ മരിച്ചു. കഴിഞ്ഞ മാസം വയനാട്ടിലാണ് ഷിഗല്ലയുടെ അതിതീവ്രവ്യാപനം ഉണ്ടായത്.

ജലജന്യരോഗങ്ങളിൽ മുറിവേറ്റ് കേരളം

ഏറ്റവും അധികം കുട്ടികൾ രോഗലക്ഷണങ്ങൾ കാട്ടിയ മാർ ബസേലിയോസ് യുപി സ്‌കൂളിലെ കിണറിലെ ജലത്തിന്‍റെ പരിശോധനയിൽ ഷിഗല്ല സാന്നിധ്യം കണ്ടെത്താനായില്ല. കേന്ദ്ര ആരോഗ്യസംഘത്തിന്‍റെ സഹായവും സംസ്ഥാനം തേടിയിരുന്നു. 443 വിദ്യാർത്ഥികളാണ് ഷിഗല്ല ബാധയിൽ ചികിത്സ തേടിയത്. ഷിഗല്ല ബാധിതനായ വ്യക്തിയുടെ മലത്തിൽ നിന്നുള്ള അണുക്കൾ വായു, വെള്ളം, പ്രതലങ്ങൾ അല്ലെങ്കിൽ കൈകൾ വഴിയാണ് നേരിട്ട് മറ്റുള്ളവരിലേക്ക് പകരുന്നത്. മലിനജലം തന്നെയാണ് പ്രധാന വ്യാപനതലം.

മരണനിരക്ക് കൂട്ടി ഇൻഫ്‌ളുവൻസ

ജലജന്യരോഗങ്ങളിൽ മുറിവേറ്റ് കേരളം 

സംസ്ഥാനത്ത് കഴിഞ്ഞവർഷം ഇൻഫ്ളുവൻസ വൈറസ് ബാധ കാരണം 43 പേരാണ് മരിച്ചതെങ്കിൽ കഴിഞ്ഞ ആറുമാസത്തിനുള്ളിൽ മരിച്ചത് 42 പേരാണ്. അത്രയും ഗുരുതരമായ രീതിയിലാണ് ഈ വൈറസ് വ്യാപനം നടക്കുന്നത്. മഴക്കാലപൂർവ്വ ശുചീകരണ പ്രവൃത്തികൾ യഥാസമയം നടക്കാത്തതാണ് ഇൻഫ്ളുവൻസ വൈറസുകളുടെ വ്യാപനത്തിന് കാരണം. 30 ഡിഗ്രി സെൽഷ്യസിനു താഴെ താപനിലയിൽ എച്ച്1 എൻ1, എച്ച്3എൻ2, ഇൻഫ്‌ളുവൻസ എ, ബി എന്നിങ്ങനെ എല്ലാ ഇൻഫ്‌ളുവൻസ വൈറസുകളും സജീവമാകും.

ജലജന്യരോഗങ്ങളിൽ മുറിവേറ്റ് കേരളം
ഇതിൽത്തന്നെ എച്ച്1എൻ1 ആണ് കൂടുതൽ അപകടകാരി. സംസ്ഥാനത്ത് മരണകാരണമാകുന്ന ഇൻഫ്‌ളുവൻസ വൈറസും ഇതുതന്നെയാണ്. ഇൻഫ്‌ളുവൻസ വൈറസുകൾക്ക് വകഭേദങ്ങളും ഉണ്ടാകുന്നുണ്ട്. സാധാരണ വൈറൽ പനിയുടെ ലക്ഷണങ്ങൾ മാത്രമേയുള്ളൂവെന്നതിനാൽ എച്ച്1എൻ1 പനി അധികമാരും ശ്രദ്ധിക്കാറില്ല. എന്നാൽ, കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ, രോഗപ്രതിരോധശേഷി കുറഞ്ഞ മറ്റ് അനുബന്ധ രോഗങ്ങളുള്ളവർ തുടങ്ങിയവരിൽ രോഗം ഗുരുതരമാകും.

വർദ്ധിക്കുന്ന വയറിളക്കവും ഭക്ഷ്യവിഷബാധയും

സംസ്ഥാനത്ത് കഴിഞ്ഞ ആറുമാസത്തിനുള്ളിൽ 3,18,317 പേർ വയറിളക്കം ബാധിച്ച് ആശുപത്രിയിൽ ചികിത്സ തേടിയെന്ന കണക്കുകൾ സൂചിപ്പിക്കുന്നത് സംസ്ഥാനത്തെ ഗുരുതരമായ ശുചിത്വമില്ലായ്‌മയാണ്. ഭക്ഷണത്തിലൂടെയും പ്രധാനമായും ജലത്തിലൂടെയുമെത്തുന്ന രോഗാണുക്കൾ വർദ്ധിക്കുകയാണെന്ന ആരോഗ്യ വിദഗ്‌ധരുടെ മുന്നറിയിപ്പുകൾ സർക്കാരിനു മുന്നിലുള്ളപ്പോഴാണ് ഈ സാഹചര്യം ഉടലെടുക്കുന്നത്.

ജലജന്യരോഗങ്ങളിൽ മുറിവേറ്റ് കേരളം

വയറിളക്കം ബാധിച്ചുള്ള മരണനിരക്ക് കുറവായതിനാൽ ഇതിന് ആരോഗ്യ വകുപ്പ് വേണ്ടത്ര ശ്രദ്ധ നൽകാറില്ലെന്ന ആരോപണവും ആരോഗ്യ വിദഗ്‌ധർ ഉന്നയിക്കുന്നു. സംസ്ഥാനത്ത് ഭക്ഷ്യവിഷബാധ കാരണം രോഗബാധിതരാകുന്നവരുടെ എണ്ണവും കൂടിവരികയാണ്. 2022ൽ 1504 പേരും (ഒരുമരണം) 2023ൽ 4020 പേരും (മൂന്ന് മരണം) 2024ൽ 719 പേരും (ഒരു മരണം) 2025ൽ 3394 പേരുമാണു ഭക്ഷ്യവിഷബാധയെത്തുടർന്ന് സംസ്ഥാനത്ത് ചികിത്സ തേടിയത്. ഇതിലേറെയും വീടിനു പുറത്തുനിന്നു ഭക്ഷണം കഴിച്ചവരാണ്.

രോഗവ്യാപനത്തിന് കാരണം ശുചിത്വമില്ലായ്‌മയും അശാസ്ത്രീയ മാലിന്യ സംസ്‌കരണവും

കേരളത്തിൽ അഞ്ചുവർഷത്തിന് മുൻപ് റിപ്പോർട്ട് ചെയ്‌തിരുന്ന ജലജന്യരോഗങ്ങളുടെ മൂന്നിരട്ടിയാണ് ഇപ്പോഴുള്ളത്. ടൈഫോയ്‌ഡ്, ഹെപ്പറ്റെറ്റിസ് എ, കോളറ, വയറിളക്കം എന്നിയ്ക്കു പുറമേ അമീബിക് മസ്‌തിഷ്‌കജ്വരവും ഷിഗല്ലയുമെല്ലാം കേരളത്തിന് ഭീഷണിയാകുന്നു. മലിനമായ കുടിവെള്ളവും അശാസ്ത്രീയമായ മാലിന്യ സംസ്‌കരണവുമാണ് ജലജന്യരോഗങ്ങൾ വർദ്ധിക്കാൻ കാരണമായി ആരോഗ്യ വിദഗ്‌ധർ ചൂണ്ടിക്കാണിക്കുന്നത്. ഇ- കോളി, കോളിഫോം ബാക്‌ടീരിയകളുടെ സാന്നിധ്യം കുടിവെള്ള സ്രോതസ്സുകളിൽ വർധിക്കുന്നതായും വിദഗ്‌ധർ പറയുന്നു.

ജലജന്യരോഗങ്ങളിൽ മുറിവേറ്റ് കേരളം

കേന്ദ്ര മലിനീകരണ നിയന്ത്രണബോർഡ് നടത്തിയ പഠനത്തിൽ സംസ്ഥാനത്തെ 21 നദികളിൽ 351 ഇടങ്ങളിൽ ഗുരുതര മലിനീകരണം നേരിടുന്നതായി കണ്ടെത്തിയിരുന്നു. പ്രധാന കുടിവെള്ള പദ്ധതികളുടെയെല്ലാം കുഴൽ പുഴകളിലാണുള്ളത്. കുഴലുകളുടെ പഴക്കംമൂലം മാലിന്യം കലരുന്നതായും കണ്ടെത്തിയിരുന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരിലെ ശുചിത്വമില്ലായ്‌മയും രോഗവ്യാപനം വർദ്ധിപ്പിക്കുന്നതായി ആരോഗ്യ വകുപ്പ് വിലയിരുത്തുന്നു. ഇതര സംസ്ഥാന തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിൽ വേണ്ടത്ര പരിശോധന നടക്കുന്നില്ല. അത്തരം സ്ഥലങ്ങളിൽ മഴക്കാലപൂർവ ശുചീകരണം വേണ്ടരീതിയിൽ നടക്കുന്നില്ലെന്ന പരാതിയും നിലവിലുണ്ട്.

ജലജന്യരോഗങ്ങൾ തടയാൻ വേണ്ടത് വ്യക്തി- സാമൂഹിക ശുചിത്വമെന്ന് ആരോഗ്യ വിദഗ്‌ധൻ

കേരളത്തിൽ ജലജന്യരോഗങ്ങൾ വർദ്ധിക്കുന്നുണ്ടെന്നും വ്യക്തിശുചിത്വവും സാമൂഹിക ശുചിത്വവുമാണ് ജലജന്യരോഗങ്ങൾ തടയാനുള്ള പ്രധാന പോംവഴിയെന്നും പൊതുജനാരോഗ്യ വിദഗ്‌ധനും തിരുവനന്തപുരം മെഡിക്കൽ കോളജ് കമ്മ്യൂണിറ്റി മെഡിസിൻ പ്രൊഫസറും സംസ്ഥാന സർക്കാരിന്‍റെ പകർച്ചവ്യാധി പ്രതിരോധ ഉപദേശകസമിതി അംഗവും ആരോഗ്യ ഗവേഷകനുമായ ഡോ എ അൽത്താഫ് ഇടിവി ഭാരതിനോട് പറഞ്ഞു.

ജലജന്യരോഗങ്ങളിൽ മുറിവേറ്റ് കേരളം 

കാലാവസ്ഥാ വ്യതിയാനവും ജലദൗർലഭ്യവും ജലാശയങ്ങൾ മലിനപ്പെടുന്നതും കാരണമാണ്. സമൂഹത്തിന്‍റെ ജീവിതശൈലിയിൽ വന്ന മാറ്റങ്ങളും ഇതിനൊരു കാരണമാണ്. മുൻപ് തിളപ്പിച്ചാറ്റിയ വെള്ളം മാത്രമാണ് മലയാളികൾ കുടിച്ചിരുന്നത്. അതിനും ഇപ്പോൾ മാറ്റമുണ്ടായി. കിണറുകളും ജലാശയങ്ങളും വൃത്തിയായി സുക്ഷിക്കുന്നതിലുള്ള പരാജയവും ജലജന്യരോഗങ്ങൾ വർദ്ധിക്കുന്നതിന് ഒരു കാരണമാണ്.

ജലജന്യരോഗങ്ങളിൽ മുറിവേറ്റ് കേരളം
അമീബിക് മസ്‌തിഷ്‌കജ്വരവും ഷിഗല്ലയുമൊക്കെ വരാൻ പ്രധാന കാരണം ജലാശയങ്ങൾ വ്യാപകമായി മലിനപ്പെടുന്നതാണ്. ഇതെല്ലാം പുതിയ രോഗങ്ങൾക്കും അതിന്‍റെ വ്യാപനത്തിനും കാരണമാകുന്നു. കൃത്യമായ ഉറവിടം കണ്ടെത്താനുള്ള ഗവേഷണങ്ങൾ നടക്കുകയാണ്. ആരോഗ്യവകുപ്പ് മികച്ച രീതിയിലുള്ള ഗവേഷണങ്ങളാണ് നടത്തുന്നത്. ആരോഗ്യ പ്രവർത്തകരും വകുപ്പും ശുചിത്വ കാര്യങ്ങളിൽ ബോധവൽക്കരണം നടത്തുന്നുണ്ട്. എന്നാൽ, നിർഭാഗ്യവശാൽ ചില വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശുചിത്വം പാലിക്കുന്നതിൽ വീഴ്‌ച വരാറുണ്ട്. ജലാശയങ്ങൾ മലിനമാകുന്നു. തദ്ദേശ, ജലവിഭവ വകുപ്പുകൾ ജാഗ്രത പാലിക്കണം. ശുദ്ധമായ ജലവിതരണം ഉറപ്പാക്കുന്നതിലൂടെ ഒരുപരിധി വരെ ജലജന്യരോഗങ്ങളെ തടയാമെന്നും ഡോ എ അൽത്താഫ് ഇടിവി ഭാരതിനോട് പറഞ്ഞു.

ജലജന്യരോഗങ്ങളിൽ മുറിവേറ്റ് കേരളം

മുൻകരുതലുകൾ സ്വീകരിക്കാം .. കുടിവെള്ളം എപ്പോഴും തിളപ്പിച്ചാറിയ ശേഷം മാത്രം ഉപയോഗിക്കുക… ആഹാരത്തിന് മുൻപും ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുക… ജലസ്രോതസ്സുകളിൽ ക്ലോറിനേഷൻ കൃത്യമായി നടത്തുക. .. പച്ചക്കറികളും പഴങ്ങളും നന്നായി കഴുകി മാത്രം ഉപയോഗിക്കുക.. തുറന്നിരിക്കുന്ന ഭക്ഷണം കഴിക്കാതിരിക്കുക.. വീടിനു ചുറ്റും വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത് .. മഴവെള്ളത്തിലും ചെളിയിലും ചെരുപ്പിടാതെ നിൽക്കരുത്.. മലമൂത്ര വിസ്സർജ്ജനം ജലസ്രോതസിൽ ആകരുത്

ജലജന്യരോഗങ്ങളിൽ മുറിവേറ്റ് കേരളം 

ജലജന്യരോഗങ്ങളിൽ മുറിവേറ്റ് കേരളം 

അമീബിക് മസ്‌തിഷ്‌കജ്വരം

ജലജന്യരോഗങ്ങളിൽ മുറിവേറ്റ് കേരളം 

2021 ബാധിച്ചവർ – 0 മരണം – 02022 ബാധിച്ചവർ – 0 മരണം – 02023 ബാധിച്ചവർ – 2 മരണം – 22024 ബാധിച്ചവർ – 39 മരണം – 92025 ബാധിച്ചവർ – 201 മരണം – 472026 ബാധിച്ചവർ (കഴിഞ്ഞ 9 വരെ) – 147 മരണം – 38———————————ഷിഗല്ല

ജലജന്യരോഗങ്ങളിൽ മുറിവേറ്റ് കേരളം 

2021 ബാധിച്ചവർ – 81 മരണം – 32022 ബാധിച്ചവർ – 83 മരണം – 42023 ബാധിച്ചവർ – 90 മരണം – 12024 ബാധിച്ചവർ – 121 മരണം – 12025 ബാധിച്ചവർ – 152 മരണം – 02026 ബാധിച്ചവർ (കഴിഞ്ഞ 9 വരെ) – 326 മരണം – 8——————————-വയറിളക്ക രോഗങ്ങൾ2021 ബാധിച്ചവർ – 2,38,227 മരണം – 32022 ബാധിച്ചവർ – 4,66,211 മരണം – 22023 ബാധിച്ചവർ – 4,86,266 മരണം – 22024 ബാധിച്ചവർ – 5,17,618 മരണം – 102025 ബാധിച്ചവർ – 5,25,143 മരണം – 102026 ബാധിച്ചവർ (ജൂൺ 27 വരെ) – 3,18,317 മരണം – 7—————————കോളറ

ജലജന്യരോഗങ്ങളിൽ മുറിവേറ്റ് കേരളം 

2021 ബാധിച്ചവർ – 1 മരണം – 02022 ബാധിച്ചവർ – 0 മരണം – 02023 ബാധിച്ചവർ – 26 മരണം – 02024 ബാധിച്ചവർ – 36 മരണം – 12025 ബാധിച്ചവർ – 6 മരണം – 22026 ബാധിച്ചവർ (കഴിഞ്ഞ 9 വരെ) – 0 മരണം – 0——————————ടൈഫോയ്‌ഡ്

2021 ബാധിച്ചവർ – 30 മരണം – 2022 ബാധിച്ചവർ – 55 മരണം – 02023 ബാധിച്ചവർ – 103 മരണം – 12024 ബാധിച്ചവർ – 171 മരണം – 12025 ബാധിച്ചവർ – 439 മരണം – 12026 ബാധിച്ചവർ (കഴിഞ്ഞ 9 വരെ) – 158 മരണം – 1———————ഇൻഫ്‌ളുവൻസ2021 ബാധിച്ചവർ- 1 മരണം 02022 ബാധിച്ചവർ- 94 മരണം- 112023 ബാധിച്ചവർ- 1036 മരണം- 682024 ബാധിച്ചവർ- 6886 മരണം- 912025 ബാധിച്ചവർ- 7193 മരണം- 432026 ബാധിച്ചവർ (കഴിഞ്ഞ 9വരെ) – 3795 മരണം- 42———————-മഞ്ഞപ്പിത്തം2021 ബാധിച്ചവർ – 114 മരണം – 02022 ബാധിച്ചവർ – 231 മരണം – 22023 ബാധിച്ചവർ – 4581 മരണം – 152024 ബാധിച്ചവർ – 65013 മരണം – 962025 ബാധിച്ചവർ – 31675 മരണം – 832026 ബാധിച്ചവർ (ജൂൺ 27 വരെ) – 9696 മരണം – 37—————————-ഡെങ്കിപ്പനി2021 ബാധിച്ചവർ – 3251 മരണം – 272022 ബാധിച്ചവർ – 17823 മരണം – 692023 ബാധിച്ചവർ – 58365 മരണം – 1652024 ബാധിച്ചവർ – 74210 മരണം – 1412025 ബാധിച്ചവർ – 40186 മരണം – 782026 ബാധിച്ചവർ (ജൂൺ 27 വരെ) – 17124 മരണം – 36

LEAVE A REPLY

Please enter your comment!
Please enter your name here