1.300 ഗ്രാം എംഡിഎംഎ; രണ്ട് യുവാക്കൾ പിടിയിൽ

0
82

കൊല്ലത്ത് വിൽപനയ്ക്ക് എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ. വിൽപനയ്ക്ക് എത്തിച്ച 1.300 ഗ്രാം എംഡിഎംഎയുമായിട്ടാണ് യുവാക്കൾ പിടിയിലായത്. ഇഞ്ചവിള സ്വദേശി മിഥുൻ കെ പോൾ, കരീപ്ര മടന്തക്കോട് സ്വദേശി ശ്യാം കുമാർ എന്നിവരിൽ നിന്നാണ് മീഡിയം അളവിലുള്ള നാല് പാക്കറ്റ് എംഡിഎംഎ പിടിച്ചെടുത്തത്.

കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ കിരൺ നാരായണന്റെ നിർദ്ദേശ പ്രകാരം ചാത്തന്നൂർ എസിപി അലക്സാണ്ടർ തങ്കച്ചന്റെ മേൽനോട്ടത്തിലായിരുന്നു പരിശോധന.ഇന്നലെ രാത്രി 8.30 യോടെ ഡാൻസാഫ് സംഘവും കൊട്ടിയം പൊലീസും ചേർന്ന് പ്രതികളെ പിടികൂടുകയായിരുന്നു. മറ്റൊരു ലഹരി കച്ചവടക്കാരനിൽ നിന്നാണ് 6000 രൂപ നൽകി മിഥുൻ എംഡിഎംഎ വാങ്ങിയത്.

ശേഷം ശ്യാമിന് 3000 രൂപക്ക് ഒരു ഗ്രാം എംഡിഎംഎ കൈമാറുന്നതിനിടയിൽ ഇരുവരും പടിയിലാവുകയായിരുന്നു. എസ് ഐ സായി സേനൻ്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും, എസ്.ഐ നിതിൻ നളൻ്റെ നേതൃനേതൃത്വത്തിലുള്ള കൊട്ടിയം പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. യുവാക്കൾ സഞ്ചരിച്ച വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

ഇവർക്ക് ലഹരി മരുന്ന് വില്പന നടത്തിയവരെ കുറിച്ചും അന്വേഷണം ആരംഭിച്ചു. ഡാൻസാഫ് എസ് ഐ സായി സേനൻ, ഡാൻസഫ് അംഗങ്ങൾ എ.എസ്.ഐ സീനു, സജു, മനു, സി പി ഒ അനൂപ്, ഷെഫീഖ്, ഹരിലാൽ, അനു ആർ നാഥ്, കൊട്ടിയം എസ് ഐ നിതിൻ നളൻ, അഡിഷണൽ എസ് ഐ വിപിൻ, പ്രൊബേഷൻ എസ് ഐ മിഥുൻ, ശംഭു എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here