തീര പ്രദേശത്തിന്റെ പശ്ചാത്തലത്തിലൂടെ സംഘർഷഭരിതമായ കഥ പറയുന്ന പൊങ്കാല എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടു. പൂർണ്ണമായും റാപ്പ് മ്യൂസിക്ക് അടിസ്ഥാനമാക്കി യുള്ള ഈ ഗാനം ഈ ചിത്രത്തിൻ്റെ ഹൈലൈറ്റ് എന്നു വിശേഷിപ്പിക്കാവുന്ന ആക്‌ഷൻ മൊണ്ടാഷ് പഞ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന താണ്. പുത്തൻ തലമുറയിലെ ശ്രദ്ധേയനായ സംഗീത സംവിധായകൻ രഞ്ജിൻരാജ് ഈണമിട്ട ഈ ഗാനം പ്രശസ്ത റാപ്പ് ഗായകൻ ഇമ്പാച്ചിയാണ് ആലപിച്ചിരിക്കുന്നത്.
പുത്തൻ തലമുറക്കാരുടെ ഏറ്റവും ഹരമായി മാറിയിരിക്കുന്ന ഗായകനാണ് ഇമ്പാച്ചി. പുതുതലമുറക്ക് ആഘോഷിക്കാൻ പാകത്തിലുള്ളതാണ് ഈ റാപ്പ് ഗാനം. ‘നവമാധ്യമങ്ങളിൽ വലിയ പ്രതികരണം ലഭിച്ചിരിക്കുന്നത് പുതുതലമുറ ഈ ഗാനം ഏറ്റെടുത്തു എന്നതിൻ്റെ തെളിവായി കാണാം.. പൊങ്കാല എന്ന ചിത്രത്തിന്റെ പ്രസക്തി വർദ്ധിപ്പിക്കാനം ഇത് കാരണമാക്കുന്നു.






