കടമക്കുടിയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായി നിശ്ചയിച്ചിരുന്ന എല്‍സി ജോര്‍ജിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി.

0
52

കടമക്കുടിയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായി നിശ്ചയിച്ചിരുന്ന എല്‍സി ജോര്‍ജിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. കടമക്കുടി ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ സ്ഥാനാര്‍ഥിയായി യുഡിഎഫ് എല്‍സിയെ നിശ്ചയിക്കുകയും പത്രിക നല്‍കുകയും ചെയ്‌തെങ്കിലും കഴിഞ്ഞ ദിവസം സൂക്ഷ്മ പരിശോധനയില്‍ എല്‍സി ജോര്‍ജിന്റെ പത്രിക തള്ളിയിരുന്നു. ഇതിനെതിരെയാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്. തിരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിച്ച സ്ഥിതിക്ക് ഹര്‍ജി അനുവദിക്കാനാകില്ല എന്നാണ് ഇപ്പോള്‍ ഹൈക്കോടതി സ്വീകരിച്ചിരിക്കുന്ന നിലപാട്.

എല്‍സിക്ക് ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് ട്രൈബ്യൂണിനെ സമീപിക്കാമെന്ന നിര്‍ദേശവും ഇപ്പോള്‍ ഹൈക്കോടതി മുന്നോട്ടുവച്ചിട്ടുണ്ട്. എല്‍സി ജോര്‍ജിന് മത്സരിക്കാനാകാത്ത സ്ഥിതിക്ക് കടമക്കുടിയില്‍ നിലവില്‍ യുഡിഎഫിന് സ്ഥാനാര്‍ഥിയില്ലാത്ത അവസ്ഥയാണ്. നിലവില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റാണ് എല്‍സി ജോര്‍ജ്. ഡിവിഷന് പുറത്തുള്ള മൂന്നുപേരാണ് നാമനിര്‍ദേശ പത്രികയില്‍ ഒപ്പിട്ടതെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു സൂക്ഷ്മ പരിശോധനയില്‍ എല്‍സി ജോര്‍ജിന്റെ പത്രിക തള്ളിയത്.

അപാകതകളെല്ലാം പരിഹരിച്ച് എല്‍സി വീണ്ടും പത്രിക സമര്‍പ്പിക്കാന്‍ എത്തിയ ഘട്ടത്തില്‍ സമയം കഴിഞ്ഞു എന്ന് പറഞ്ഞ് എല്‍സിയെ മടക്കിയയച്ചതും വലിയ വാര്‍ത്തയായിരുന്നു. കടമക്കുടി ഡിവിഷനില്‍ യുഡിഎഫിന് ഡമ്മി സ്ഥാനാര്‍ത്ഥിയും ഇല്ലാത്തത് മുന്നണിക്കാകെ വലിയ തിരിച്ചടിയായിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here