സംഗീത സംവിധായകൻ ദേവ അന്തരിച്ചു.

0
6

ബാഷ ഉൾപ്പെടെ 400 ൽ അധികം ചിത്രങ്ങളിൽ ഈണമിട്ട സംഗീത സംവിധായകൻ ദേവ (76, ദേവൻ ചൊക്കലിംഗം) അന്തരിച്ചു.

തമിഴ്, തെലുങ്ക്, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളിൽ 400 ലേറെ സിനിമകൾക്ക് സംഗീതം പകർന്നിട്ടുണ്ട്.

ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ചെന്നൈയിലെ മൈലാപ്പൂരിൽ 1950ലായിരുന്നു ജനനം. ‘തെന്നിസൈ തെൻട്രൽ’ എന്ന വിളിപ്പേരിലാണ് ദേവ അറിയപ്പെട്ടിരുന്നത്.

1986 ൽ ‘മാട്ടുക്കാര മണ്ണാരു’ എന്ന ചിത്രത്തിലൂടെയാണ് ദേവ തമിഴ് സിനിമയിൽ സംഗീതസംവിധായകനായി അരങ്ങേറ്റം കുറിച്ചത്.

അണ്ണാമലൈ, ബാഷ, കാതൽ കോട്ടൈ, വാലി, ഖുഷി തുടങ്ങിയവയാണ് ദേവ സംഗീത സംവിധാനം ചെയ്ത ഹിറ്റ് സിനിമകൾ.

‘ദ് പ്രിൻസ്’, ‘ഫാന്റം’, ‘കിങ് സോളമൻ’ തുടങ്ങിയ മലയാള ചിത്രങ്ങളിലും ദേവ സംഗീത സംവിധാനം നിർവഹിച്ചു.

ഒട്ടേറെ നാടൻ പാട്ടുകളും ദേവയുടെ സംഗീത സംവിധാനത്തിൽ പിറന്നു.

രജനീകാന്തിന്റെ സിനിമകളുടെ ടൈറ്റിൽ കാർഡിൽ ഉപയോഗിക്കുന്ന സംഗീതം ദേവയാണ് ഈണമിട്ടത്.

തമിഴ്നാട് ദൂരദർശനുമായി ചേർന്നു ദേവ കുറച്ചുനാൾ പ്രവർത്തിച്ചിട്ടുണ്ട്.

1980 കളിൽ ഒട്ടേറെ ഭക്തിഗാന ആൽബങ്ങളും ദേവ തയ്യാറാക്കിയിട്ടുണ്ട്. ഇളയരാജയുടെ ഒപ്പം പ്രവർത്തിച്ചാണ് ദേവ സിനിമയിൽ സജീവമാകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here