നടിപ്പ് അരക്കി മമിത ബൈജുവാണെന്ന് പറഞ്ഞത് എസ് ജെ സൂര്യ

0
5

നടിപ്പ് അരക്കി 🔥💔 ; സൗത്ത് ഇന്ത്യയിലെ നടിപ്പ് അരക്കി മമിത ബൈജുവാണെന്ന് പറഞ്ഞത് എസ് ജെ സൂര്യയാണ്. അതായത്, തെന്നിന്ത്യയിലെ അഭിനയരാക്ഷസിയാണ് മമിതയെന്നാണ് എസ് ജെ സൂര്യ പറഞ്ഞതിന്റെ അർത്ഥം. നോക്കൂ, തമിഴിൽ നടിപ്പ് അരക്കി എന്ന പ്രയോഗമൊക്കെ അഭിനയിക്കുന്ന നടിമാർക്ക് ചുമ്മാതങ് കൊടുക്കുന്ന സംഗതി ഒന്നുമല്ല. മറിച്ച്, കഥാപാത്രത്തെ പൂർണമായും ഉൾക്കൊണ്ട്, വൈകാരികമായ തീവ്രതകൊണ്ടും പ്രകടനത്തിലെ അനായാസതകൊണ്ടും പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ കഴിയുന്ന നടിമാർക്ക് മാത്രമേ അങ്ങനെയുള്ള വിശേഷണം ഒക്കെ കൊടുക്കൂ. ഇത്തവണ എസ് ജെ സൂര്യയിൽ നിന്ന് ആ വിശേഷണം കിട്ടിയതാവട്ടെ മമിതക്കും.

വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ വ്യത്യസ്ത സ്വഭാവങ്ങളുള്ള നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ മമിതക്ക് കഴിഞ്ഞിട്ടുണ്ട് എന്നതുകൊണ്ട് തന്നെ ഈ വിശേഷണം ഒക്കെ മമിതക്ക് ഏറെ ചേരുകയും ചെയ്യും. കാരണം കഥാപാത്രത്തിന്റെ പ്രായത്തിനും സാഹചര്യങ്ങൾക്കും വൈകാരികാവസ്ഥകൾക്കും അനുസരിച്ച് പ്രകടനത്തിൽ മാറ്റങ്ങൾ കൊണ്ടുവരാനുള്ള കഴിവാണ് മമിതയുടെ വളർച്ചയിൽ പ്രധാനമാകുന്നത്.

ഏതായാലും സ്വന്തം നിലയിൽ വ്യത്യസ്തമായൊരു ഇടം അഭിനയം കണ്ടെത്തിയ എസ് ജെ സൂര്യയാണ് മമിതക്ക് ഇങ്ങനൊരു കോംപ്ലിമെന്റ് കൊടുത്തതെന്ന കാര്യം നിസ്സാരമല്ലാത്ത ഒന്നാണ്. കഥാപാത്രത്തിന്റെ വൈകാരികാവസ്ഥകളെ പ്രകടനത്തിന്റെ ഭാഗമാക്കുന്നതിൽ അദ്ദേഹം കാണിക്കുന്ന താൽപര്യവും ഏറെ ശ്രദ്ധേയമാണ്. ആ നിലക്ക് തന്നെ, തമിഴ് സിനിമയിൽ നടിപ്പ് അരക്കൻ എന്ന വിശേഷണവുമായി ബന്ധപ്പെടുത്തി അറിയപ്പെടുന്ന ഒരു നടൻ, മമിതയെ നടിപ്പ് അരക്കി എന്ന് വിശേഷിപ്പിക്കുമ്പോൾ അതിന് ഒരു പ്രത്യേക കൗതുകമുണ്ട്.

Yes. അഭിനയത്തിന്റെ തീവ്രതകൊണ്ട് സ്വന്തം പേരിൽ ഒരു വിശേഷണം നേടിയ നടൻ, മറ്റൊരു നടിയുടെ പ്രകടനത്തെ അതേ ഭാഷയിൽ പുകഴ്ത്തുന്നു. മമിതയെ സംബന്ധിച്ചിടത്തോളം അതൊരു സന്തോഷകരമായ അംഗീകാരമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here