പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷന് കീഴിൽ സർവീസ് നടത്തുന്ന വിവിധ ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി റെയിൽവേ. ട്രാക്കിൽ അറ്റക്കുറ്റപ്പണികൾ നടക്കുന്നതിനാലാണ് നിയന്ത്രണം. ചിലവ ഭാഗികമായി റദ്ദാക്കിയപ്പോൾ, ചില ട്രെയിനുകളുടെ സമയം പുനഃക്രമീകരിക്കുകയും ചെയ്തു. ജനശതാബ്ദിയും ഇൻ്റർസിറ്റിയും ഉൾപ്പെടെയുള്ള ട്രെയിനുകളാണ് ഭാഗികമായി റദ്ദാക്കിയത്.
സെപ്റ്റംബർ 17, 30 തീയതികളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ആലപ്പുഴ – കണ്ണൂർ എക്‌സ്പ്രസ്, കോയമ്പത്തൂർ – കണ്ണൂർ എക്‌സ്പ്രസ് എന്നിവയാണ് പട്ടികയിലുള്ളത്.
ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ
- ആലപ്പുഴ – കണ്ണൂർ എക്‌സ്പ്രസ് (16307): സെപ്റ്റംബർ 17-ന് കൊയിലാണ്ടിയിൽ സർവീസ് അവസാനിപ്പിക്കും. കൊയിലാണ്ടിക്കും കണ്ണൂരിനും ഇടയിലുള്ള സർവീസ് റദ്ദാക്കി.
- തിരുവനന്തപുരം – കണ്ണൂർ ജനശതാബ്ദി എക്‌സ്പ്രസ് (12082): സെപ്റ്റംബർ 17-ന് എലത്തൂരിൽ സർവീസ് അവസാനിപ്പിക്കും. എലത്തൂരിനും കണ്ണൂരിനും ഇടയിൽ സർവീസ് റദ്ദാക്കി.
- കോയമ്പത്തൂർ – കണ്ണൂർ എക്‌സ്പ്രസ് (16608): സെപ്റ്റംബർ 30 ന് കൊയിലാണ്ടിയിൽ സർവീസ് അവസാനിപ്പിക്കും. കൊയിലാണ്ടിക്കും കണ്ണൂരിനും ഇടയിലുള്ള സർവീസ് റദ്ദാക്കി.
- ആലപ്പുഴ – കണ്ണൂർ എക്‌സ്പ്രസ് (16307): സെപ്റ്റംബർ 30 ന് എലത്തൂരിൽ സർവീസ് അവസാനിപ്പിക്കും. എലത്തൂരിനും കണ്ണൂരിനും ഇടയിൽ സർവീസ് റദ്ദാക്കി.
- തിരുവനന്തപുരം – കണ്ണൂർ ജനശതാബ്ദി എക്‌സ്പ്രസ് (12082): സെപ്റ്റംബർ 30 ന് കോഴിക്കോട്ട് സർവീസ് അവസാനിപ്പിക്കും. കോഴിക്കോടിനും കണ്ണൂരിനും ഇടയിൽ സർവീസ് റദ്ദാക്കി.
സമയം പുനഃക്രമീകരിച്ചവ
മംഗളൂരു സെൻട്രൽ – ഹൈദരാബാദ് സ്‌പെഷ്യൽ എക്‌സ്പ്രസ് (07098) : സെപ്റ്റംബർ 17 ന് മംഗളൂരുവിൽനിന്ന് രാത്രി 08:30 ന് പുറപ്പെടേണ്ട ട്രെയിൻ അന്ന് രാത്രി 09:00ന് മാത്രമേ പുറപ്പെടൂ, 30 മിനിറ്റ് വൈകും.
മംഗളൂരു സെൻട്രൽ – തിരുവനന്തപുരം മലബാർ എക്‌സ്പ്രസ് (16630): സെപ്റ്റംബർ 17 ന് യാത്രയ്ക്കിടയിൽ 60 മിനിറ്റ് പിടിച്ചിടും.
തിരുവനന്തപുരം – ഹസ്രത്ത് നിസാമുദ്ദീൻ രാജധാനി സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് (12431): സെപ്റ്റംബർ 17 ന് യാത്രയ്ക്കിടയിൽ 40 മിനിറ്റ് പിടിച്ചിടും.







