ആലപ്പുഴ വഴിയുള്ള മൂന്ന് ട്രെയിനുകൾ ഇന്ന് വഴിതിരിച്ചുവിടും, ഒരു ട്രെയിൻ ഭാഗികമായി റദ്ദാക്കി

0
2

കൊച്ചി: ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. ആലപ്പുഴ വഴിയുള്ള മൂന്ന് ട്രെയിനുകൾ കോട്ടയം വഴി തിരിച്ചുവിടും. ആലപ്പുഴ വഴിയുള്ള ഒരു ട്രെയിൻ ആലുവയിൽ സർവീസ് അവസാനിപ്പിക്കുമെന്നും സതേൺ റെയിൽവേ അറിയിച്ചു. ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് നിയന്ത്രണം.

കോട്ടയം വഴി തിരിച്ചുവിട്ട ട്രെയിനുകൾ

ഗുരുവായൂർ – ചെന്നൈ എഗ്‌മോർ എക്സ്പ്രസ്: ആലപ്പുഴ വഴി പോകേണ്ട ഗുരുവായൂർ – ചെന്നൈ എഗ്‌മോർ എക്സ്പ്രസ് ഇന്ന് കോട്ടയം വഴിയാണ് സർവീസ് നടത്തുക. എറണാകുളം ജങ്ഷൻ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് എന്നീ സ്റ്റോപ്പുകൾ ഒഴിവാക്കി. പകരം കോട്ടയം, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ടാകും.

മംഗളൂരു – തിരുവനന്തപുരം മാവേലി എക്സ്പ്രസ്: മംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന മാവേലി എക്സ്പ്രസിന് ഇന്ന് എറണാകുളം ജങ്ഷൻ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ്പുകൾ ഉണ്ടാകില്ല. പകരം എറണാകുളം ടൗൺ, കോട്ടയം, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ നിർത്തും.

ചെന്നൈ സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ എസി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്: എറണാകുളം ജങ്ഷൻ, ആലപ്പുഴ എന്നീ സ്റ്റോപ്പുകൾ ഒഴിവാക്കി എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിക്കും.

 

യാത്ര ഭാഗികമായി റദ്ദാക്കിയ ട്രെയിൻ:

ടാറ്റാനഗർ – എറണാകുളം എക്സ്പ്രസ് (18189): ടാറ്റാനഗറിൽ നിന്ന് പുറപ്പെടുന്ന ഈ ട്രെയിൻ എറണാകുളം ജങ്ഷന് പകരം ആലുവയിൽ യാത്ര അവസാനിപ്പിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here