ടിപ്പുസുൽത്താൻ ആക്രമിച്ച മലപ്പുറത്തെ പുരാതന ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിന് കൈത്താങ്ങായി അനന്ത് അംബാനി

0
73
ടിപ്പുസുൽത്താൻ ആക്രമിച്ച മലപ്പുറത്തെ പുരാതന ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിന് കൈത്താങ്ങായി അനന്ത് അംബാനി; കോടികളുടെ ധനസഹായം പ്രഖ്യാപിച്ചു
മലപ്പുറം: കാലത്തിന്റെ കുത്തൊഴുക്കിലും പടയോട്ടങ്ങളുടെ കയ്പ്പേറിയ ഓർമ്മകളിലും തളരാതെ നിന്ന മലബാറിലെ പുണ്യസങ്കേതങ്ങൾക്ക് ഇനി പുതുജീവന്റെ നാളുകൾ. ലോകപ്രശസ്ത വ്യവസായി മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനി, തന്റെ ജന്മദിനത്തിൽ കേരളത്തിന് സമ്മാനിക്കുന്നത് വെറും ധനസഹായമല്ല, മറിച്ച് ചരിത്രത്തിന്മേൽ വീണ മുറിവുകൾക്കുള്ള മരുന്നുകൂടിയാണ്. മലപ്പുറം ജില്ലയിലെ ചരിത്രപ്രസിദ്ധമായ മൂന്ന് ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിനായി കോടികളാണ് അദ്ദേഹം നീക്കിവെച്ചിരിക്കുന്നത്. ടിപ്പു സുൽത്താന്റെ പടയോട്ടക്കാലത്തും മറ്റും നാശനഷ്ടങ്ങൾ സംഭവിച്ച ക്ഷേത്രങ്ങളാണ് ഇതിൽ പ്രധാനപ്പെട്ടവ.
മലപ്പുറം ജില്ലയിലെ തിരൂർ തൃക്കണ്ടിയൂർ മഹാദേവ ക്ഷേത്രം, തൃപ്രങ്ങോട് ശിവക്ഷേത്രം, വള്ളിക്കുന്ന് നിറംകൈതക്കോട്ട ഭഗവതി ക്ഷേത്രം എന്നിവയ്ക്കാണ് പ്രധാനമായും സഹായം ലഭിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here