ഓൺലൈൻ ടാക്സി ഡ്രൈവർമാർ അനിശ്ചിതകാല സമരത്തിലേക്ക്

0
27
നിരക്ക് പരിഷ്കരിക്കണമെന്ന ആവശ്യം ഉന്നയിച്ച് സംസ്ഥാനത്തെ ഓൺലൈൻ ടാക്സി ഡ്രൈവർമാർ ഇന്ന് മുതൽ അനിശ്ചിതകാല ഓഫ്‌ലൈൻ സമരത്തിലേക്ക്. ഉബർ, ഒല, റാപിഡോ, സംസ്ഥാന സർക്കാരിന്റെ കേരള സവാരി ഉൾപ്പെടെയുള്ള എല്ലാ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്കുമെതിരെയാണ് ഡ്രൈവർമാരുടെ സംയുക്ത സമരം.
ന്യായമായ നിരക്ക് പരിഷ്കരണം നടപ്പിലാക്കുക, ഡ്രൈവർമാരുടെ ക്ഷേമം ഉറപ്പാക്കുക, നിയമവിരുദ്ധ ബൈക്ക് ടാക്സി സർവീസുകൾ അവസാനിപ്പിക്കുക തുടങ്ങിയ 11 പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള 33ഓളം ഓൺലൈൻ ടാക്സി ഡ്രൈവർ സംഘടനകളും വിവിധ ട്രേഡ് യൂണിയനുകളും ഒന്നിച്ചാണ് സമരരംഗത്തുള്ളത്.
ആയിരക്കണക്കിന് ഡ്രൈവർമാർ ഓൺലൈൻ ആപ്പുകളിൽ നിന്ന് പൂർണമായും വിട്ടുനിന്ന് ഓഫ്‌ലൈനാകുന്നതോടെ സംസ്ഥാനത്ത് ഓൺലൈൻ ടാക്സി സർവീസുകൾ തടസ്സപ്പെടാൻ സാധ്യതയുണ്ട്. ആവശ്യങ്ങൾ അംഗീകരിച്ച് അനുകൂല തീരുമാനമുണ്ടാകുന്നതുവരെ സമരം ശക്തമായി തുടരുമെന്ന് സംയുക്ത സമരസമിതി നേതാക്കൾ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here