പ്രതിപക്ഷത്തിനെതിരെ പ്രചാരണം ശക്തമാക്കാന്‍ എന്‍ഡിഎ

0
71

വനിതാ സംവരണ ഭേദഗതി ബില്‍ പരാജയപ്പെട്ട പശ്ചാത്തലത്തില്‍ പ്രതിപക്ഷത്തിനെതിരെ പ്രചാരണം ശക്തമാക്കാന്‍ എന്‍ഡിഎ. ഇന്ത്യ സഖ്യം വനിത സംവരണത്തിന് എതിരെന്ന് ബിജെപി രാജ്യവ്യാപക പ്രചാരണം ആരംഭിക്കും. സംസ്ഥാന തലങ്ങളില്‍ വിവിധ പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്യും.

ബംഗാള്‍ തമിഴ്‌നാട് തെരഞ്ഞെടുപ്പ് പ്രചാരണത്തിലും വിഷയം ഉയര്‍ത്തിക്കാട്ടാന്‍ ബിജെപി കേന്ദ്ര നേതൃത്വം നിര്‍ദേശം നല്‍കി. ഇന്നലെ ലോക്‌സഭയില്‍ 528 പേര്‍ വോട്ട് ചെയ്തതില്‍ 298 പേര്‍ മാത്രമാണ് ബില്ലിനെ അനുകൂലിച്ചത്. 230 പേര്‍ എതിര്‍ത്തു വോട്ട് ചെയ്തു. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിന് 54 വോട്ടുകളുടെ കുറവിലാണ് ബില്ല് പരാജയപ്പെട്ടത്.വനിത സംവരണത്തിന് അല്ല മറിച്ച് മണ്ഡല പുനര്‍നിര്‍ണയത്തിനെതിരെന്ന് വ്യക്തമാക്കിയാണ് പ്രതിപക്ഷം ബില്ലിനെ എതിര്‍ത്തത്.

പ്രതിപക്ഷം അതിശക്തമായ പ്രതിഷേധം ഉയര്‍ത്തിയപ്പോള്‍ തന്നെ ബില്‍ പരാജയപ്പെടുമെന്ന സൂചന കേന്ദ്രത്തിന് ലഭിച്ചിരുന്നു. എന്നാല്‍ ബില്‍ പിന്‍വലിക്കേണ്ടതില്ലെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടത്.പ്രതിപക്ഷത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ ഭാവിയില്‍ ബില്ലിനെ പിന്തുണയ്ക്കുമെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. രണ്ട് ദിവസം നീണ്ടു നിന്ന ചര്‍ച്ചയില്‍ കടുത്ത വിമര്‍ശനമാണ് ഭരണ പ്രതിപക്ഷ കക്ഷികള്‍ ഉയര്‍ത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here