തൃശ്ശൂര്‍ പീച്ചിയില്‍ ഭൂമിക്കടിയില്‍ നിന്നുമുണ്ടായ പ്രകമ്പനത്തില്‍ നാല് വീടുകള്‍ക്ക് വിള്ളല്‍. തെക്കേക്കുളം, ജണ്ടമുക്ക് ഭാഗങ്ങളില്‍ വൈകിട്ട് ആറേകാലോടെയാണ് വലിയ പ്രകമ്പനം അനുഭവപ്പെട്ടത്.
ഇന്ന് വൈകീട്ടാണ് സംഭവം. ഡാമിനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശത്താണ് പ്രകമ്പനമുണ്ടായത്. പള്ളിക്കുന്നത് മംഗലത്തില്‍ ശശി എന്നയാളുടെ വീടിനും തെക്കേക്കര എബി സൈമണ്‍ കാട്ടിപ്പറമ്പ് എന്നിവരുടെ വീടുകളിലാണ് വിള്ളലുണ്ടായത്. പ്രദേശത്തെ ഒരു കുഴല്‍കിണറിനും കേടുപാടുണ്ട്.
വീടിന്റെ പ്രധാന ഭിത്തിയില്‍ പത്തടിയോളം നീളത്തിലാണ് വലിയ വിള്ളല്‍ രൂപപ്പെട്ടിരിക്കുന്നത്. വലിയ ശബ്ദം കേട്ടതായും നാട്ടുകാര്‍ പറയുന്നുണ്ട്. കഴിഞ്ഞ ആഴ്ചയിലും പ്രദേശത്ത് സമാനമായ പ്രകമ്പനം ഉണ്ടായിരുന്നു. പ്രകമ്പനത്തിന്റെ കാരണത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണങ്ങളും പഠനങ്ങളും നടന്നുവരികയാണ്.







