മുന്‍ കേന്ദ്രമന്ത്രി സുരേഷ്‌ കല്‍മാഡി അന്തരിച്ചു

0
36

കേന്ദ്ര റെയിൽവേ സഹമന്ത്രിയായി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. കൂടാതെ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്‍റെ (ഐഒഎ) മുൻ പ്രസിഡന്‍റായിരുന്നു.

പൂനെ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സുരേഷ്‌ കല്‍മാഡി അന്തരിച്ചു. അസുഖ ബാധിതനായി ഏറെ നാളായി പൂനെയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് (ജനുവരി 06) പുലര്‍ച്ചെ 3.30 ഓടെയാണ് അന്ത്യം. 81 വയസായിരുന്നു.

പൂനെയില്‍ നിന്നുള്ള പ്രമുഖ രാഷ്‌ട്രീയ നേതാക്കളിലൊരാളാണ് സുരേഷ്‌ കല്‍മാഡി. കേന്ദ്ര റെയിൽവേ സഹമന്ത്രിയായും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്‍റെ (ഐഒഎ) മുൻ പ്രസിഡന്‍റായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. രാഷ്‌ട്രീയ ജീവിതത്തില്‍ നിരവധി സ്ഥാനങ്ങള്‍ വഹിച്ച ഇദ്ദേഹം ലോക്‌സഭയിലേക്ക് നിരവധി തവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ആദരാഞ്ജലി അര്‍പ്പിച്ച് നേതാക്കള്‍: അന്തരിച്ച മുന്‍ മന്ത്രി സുരേഷ്‌ കല്‍മാഡിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് നേതാക്കള്‍. പാര്‍ട്ടി വ്യത്യാസമില്ലാതെയാണ് അദ്ദേഹത്തിന്‍റെ വിയോഗത്തില്‍ രാഷ്‌ട്രീയ പ്രമുഖര്‍ ദുഃഖം രേഖപ്പെടുത്തിയത്. മൃതദേഹം ഉച്ചയ്‌ക്ക് 2 മണി വരെ എരന്ദ്‌വാനിലെ സ്വവസതിയില്‍ പൊതുദര്‍ശനത്തിന് വയ്‌ക്കും. വൈകിട്ട് 3.30ഓടെ നവി പേട്ടിലെ വൈകുണ്‌ഠ്‌ ശ്‌മശാനത്തില്‍ മൃതദേഹം സംസ്‌കരിക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here