ഗര്‍ഭകാലത്തെ വീക്കം അപകടം; ശിശുക്കളില്‍ ഉത്‌കണ്‌ഠയുണ്ടാക്കുമെന്ന് വിദഗ്‌ധര്‍,

0
62

ഗര്‍ഭകാലത്ത് അമ്മയിലുണ്ടാകുന്ന വീക്കം കുട്ടികളെയും ബാധിക്കും. അമ്മയുടെ ശരീരത്തിലുണ്ടാകുന്ന ഇന്‍ഫ്ലമേഷന്‍ ശിശുവിൽ മാനസിക സമ്മർദ്ദത്തിന് കാരണമാകും. പുതിയ പഠന റിപ്പോര്‍ട്ട് പുറത്ത്.

ർഭകാലം എന്നത് സ്‌ത്രീകളെ സംബന്ധിച്ചിടത്തോളം വെല്ലുവിളികള്‍ നിറഞ്ഞ ഒന്നാണ്. ഗർഭകാലത്ത് ഒരു സ്‌ത്രീ ശാരീരികവും വൈകാരികവുമായ നിരവധി മാറ്റങ്ങൾക്ക് വിധേയമാകുന്നു. അമ്മയിലുണ്ടാകുന്ന സമ്മർദ്ദവും ഉത്കണ്‌ഠയുമെല്ലാം കുഞ്ഞിനെ ബാധിക്കും എന്നാണ് പറയാറുള്ളത്. എന്നാൽ ഗർഭാവസ്ഥയിലുണ്ടാകുന്ന വീക്കം (Inflammation during pregnancy) ഗർഭസ്ഥ ശിശുവിൽ മാനസിക സമ്മർദ്ദമുണ്ടാക്കുമെന്നാണ് പുതിയ പഠനം.

സമ്മർദ്ദം, അണുബാധ, മോശം ഭക്ഷണക്രമം എന്നിവ കാരണമുണ്ടാകുന്ന വീക്കം ഗർഭസ്ഥ ശിശുവിൻ്റെ മാനസിക നിലയിൽ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്. ഇത് ജനിക്കുന്ന കുട്ടിയിൽ ഉത്കണ്‌ഠ അഥവാ anxiety ഉണ്ടാകാനുള്ള സാധ്യത ഏറെയാണെന്നും പഠനത്തിൽ പറയുന്നു. വെയിൽ കോർണൽ മെഡിസിനിൽ പ്രസിദ്ധീകരിച്ച പ്രീ ക്ലിനിക്കൽ പഠനത്തിലാണ് നിർണായ കണ്ടെത്തലുള്ളത്.

അണുബാധയോ ഗർഭാവസ്ഥയില്‍ അമ്മയിലുണ്ടാകുന്ന സമ്മർദ്ദങ്ങളോ കാരണമുണ്ടാകുന്ന വീക്കം കുഞ്ഞിന് ഉത്കണ്‌ഠ (anxiety) ഉണ്ടാക്കാനുള്ള സാധ്യതയുണ്ട്. ഗർഭാവസ്ഥയിലെ അമ്മയുടെ മാനസികാരോഗ്യം കുട്ടിയുടെ മാനസികാരോഗ്യത്തിനെ ബാധിക്കുമെന്ന് ശാസ്ത്രജ്ഞർ മുൻപ് തന്നെ കണ്ടെത്തിയിട്ടുള്ളതാണ്. ഗർഭാവസ്ഥയിലുണ്ടാകുന്ന വീക്കം ശിശുവിൻ്റെ മാനസികാരോഗ്യത്തെ ജനിതകമായി തന്നെ ബാധിക്കുമെന്നത് ആരോഗ്യ രംഗത്തെ പുതിയ കണ്ടുപിടിത്തമാണ്.

ഗർഭാശയത്തിലെ ഈ ആരോഗ്യ പ്രശ്‌നങ്ങള്‍ കുഞ്ഞിൻ്റെ മസ്‌തിഷ്‌ക കോശങ്ങളുടെ ഒരു ചെറിയ ശതമാനം അപകടകരമായ സാഹചര്യം നേരിടുന്നു. ഇത് കുട്ടി ജനിച്ച് ജീവിതത്തിലുടനീളം ഉത്കണ്‌ഠ ഉണ്ടാക്കാനുള്ള സാധ്യതയുണ്ട്. ഹിപ്പോകാമ്പസിൻ്റെ ഭാഗമായ തലച്ചോറിലെ ഒരു മേഖലയായ വെൻട്രൽ ഡെൻ്റേറ്റ് ഗൈറസിൽ (vDG) നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.

“ഗർഭകാലത്തെ ഉത്കണ്‌ഠ പോലുള്ള പെരുമാറ്റവുമായി ബന്ധിപ്പിക്കുന്ന വെൻട്രൽ ഡെൻ്റേറ്റ് ഗൈറസിൻ്റെ vDG ന്യൂറോണുകളിൽ ഗർഭകാല പ്രതികൂല സാഹചര്യങ്ങൾ നിലനിൽക്കുന്നതായി ഞങ്ങളുടെ ഡാറ്റ വെളിപ്പെടുത്തുന്നു. സ്വതസിദ്ധമായ ഉത്കണ്‌ഠ ഉണ്ടാകാനുള്ള കാരണങ്ങളിലൊന്നാണിത്” – ഗവേഷണത്തിന് സഹ-നേതൃത്വം നൽകിയ വെയിൽ കോർണൽ മെഡിസിനിലെ ഫാർമക്കോളജി വിഭാഗത്തിലെ എംഡി പ്രൊഫസറായ ആർലീൻ ബി റിഫ്‌കിൻഡ് ഡോ.മിക്ലോസ് ടോത്ത് പറഞ്ഞു.

എന്നാൽ ഗർഭാശയത്തിലെ വീക്കം തലച്ചോറിൽ നീണ്ടുനിൽക്കുന്ന മാറ്റങ്ങൾക്ക് കാരണമാകുന്നത് എങ്ങനെയാണ്, അത് ഉത്കണ്‌ഠയിലേക്ക് നയിക്കുന്നത് എങ്ങനെ എന്ന് നോക്കാം. നോയിഡയിലെ മദർഹുഡ് ആശുപത്രിയിലെ ഒബ്സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി കൺസൾട്ടൻ്റായ ഡോ. കനിക ഗേര തക്രാൽ പറയുന്നതനുസരിച്ച് വീക്കം സമ്മർദ്ദ ഹോർമോണുകളുടെ സിഗ്നലിംഗിനെയും സന്തുലിതാവസ്ഥയെയും തടസപ്പെടുത്തുന്നു എന്നാണ്.

“ഗർഭകാലത്ത് അമ്മയ്ക്ക് വിട്ടുമാറാത്ത വീക്കം ഉണ്ടാകുമ്പോൾ അത് കുഞ്ഞിൻ്റെ തലച്ചോറിൻ്റെ വികാസത്തെ ബാധിച്ചേക്കാം. ഗർഭാശയത്തിലെ വീക്കം മൂലം കുട്ടികൾ വളരുമ്പോൾ ഉത്കണ്‌ഠ, സമ്മർദ്ദം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു.” – ഡോ തക്രാൽ പറയുന്നു.

അണുബാധയോ പരിക്കോ പറ്റുമ്പോള്‍ ഉണ്ടാകുന്ന സ്വാഭാവിക പ്രതിരോധ സംവിധാനമാണ് വീക്കം. ഗർഭകാലത്ത് ഒരു നിശ്ചിത അളവിലുള്ള വീക്കം സാധാരണമാണെന്ന് വിദഗ്‌ധർ പറയുന്നു. അത്തരത്തിലുള്ള മാറ്റങ്ങള്‍ കുഞ്ഞിനോട് പൊരുത്തപ്പെടുന്നതാണ്. എന്നാൽ വിട്ടുമാറാത്തതോ അമിതമോ ആയ വീക്കം അമ്മയുടെയും കുഞ്ഞിൻ്റെയും ജൈവിക മാറ്റങ്ങളിൽ ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. അതിനാൽ തന്നെ പ്രസവത്തിന് മുമ്പുള്ള പരിചരണം, പതിവ് പരിശോധനകൾ, ഗർഭകാലത്തെ ആരോഗ്യസ്ഥിതികൾ കൈകാര്യം ചെയ്യൽ എന്നിവ പ്രധാനമാണ്.

സമ്മർദ്ദം നിയന്ത്രിക്കാൻ ചില വഴികള്‍

  • പോഷകാഹാരം കഴിക്കുക
  • യോഗ, ധ്യാനം തുടങ്ങിയവ ശീലിക്കുക
  • ഒമേഗ-3 ഫാറ്റി ആസിഡുകൾ, പുതിയ പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കുക.
  • ആൻ്റി-ഇൻഫ്ലമേറ്ററി ഡയറ്റ് ശീലിക്കുക.
  • വ്യായാമം ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here