നിറയെ മുള്ളുകൾ ഉള്ള ഒരു ഔഷധ സസ്യമാണ് യശങ്ക്. കേരളത്തിൽ മുത്തശ്ശിമാരുടെ ഗൃഹവൈദ്യത്തിൽ ഏറെ പേര് കേട്ട ഒന്നാണ് യശങ്ക്.
🍀🌹🍀🌹🍀🌹🍀
യശങ്ക് (ശാസ്ത്രീയനാമം: Azima tetracantha). കേരളത്തിൽ കടലോരപ്രദേശങ്ങളിലാണ് ഇവ കാണപ്പെടുന്നത്. രണ്ടു മീറ്റർ വരെ ഉയരം വയ്ക്കും. പ്രസവ രക്ഷയ്ക്കാണ് പ്രധാനമായും ഏശങ് ഉപയോഗിച്ചിരുന്നത്. കൂടാതെ വിട്ടുമാറാത്ത ചുമ ആസ്മ ശ്വാസംമുട്ട് എന്നിവയ്ക്കും ഇതൊരു ദിവ്യ ഔഷധമാണ്. ഇതിന്റെ വേരിന് വാദത്തെ ശമിപ്പിക്കാനുള്ള കഴിവുണ്ട്.. യശങ്ക് സമൂലം ഔഷധയോഗ്യമാണ്.
പ്രസവിച്ച സ്ത്രീകൾക്ക് ഉണ്ടാകുന്ന ബലഹീനത കുറയാൻ ഇത് ഉത്തമ ഔഷധിയാണ്..
🌹യശങ്ക്, പച്ചരി, തേങ്ങപാൽ,ചക്കര എന്നിവ ചേർത്ത് കുറുക്കി കഴിച്ചാൽ ദേഹത്ത് ഉണ്ടാകുന്ന വേദന, ചുമ, ശ്വാസം മുട്ടൽ, തുടങ്ങിയ പ്രശ്നങ്ങൾക്ക് നല്ല ശമനം ഉണ്ടാകും.
🍀യശങ്ക് തൊലി കഷായം വെച്ച് കഴിച്ചാൽ വാതത്തിന് ശമനം കിട്ടും.
🌹ശങ്കു സമൂലം എടുത്ത് പഴയ ചെന്നല്ലരിയും ശർക്കരയും ചേർത്ത് ഇടിച്ച് പലഹാരം ഉണ്ടാക്കി കഴിക്കുന്നത് പ്രസവരക്ഷയ്ക്ക് പറ്റിയ ഔഷധമാണ്.
🍀കൂടാതെ നെഞ്ചുവേദന നീർക്കെട്ട് കഫക്കെട്ട് ചുമ എന്നിവയും മാറിക്കിട്ടും.
🌹സർവ്വാംഗരസായനം എന്ന ഔഷധം യശങ്കിന്റെ വേര് ചേർത്താണ് ഉണ്ടാക്കുന്നത്. ഈ ഔഷധം വാദം പിത്തം പ്രമേഹം എന്നിവ ശമിപ്പിക്കും.








