യുദ്ധം അവസാനിച്ചു’, സമാധാന കരാറിനായി ട്രംപ് ഇന്ന് മധ്യ ഏഷ്യയിലേക്ക്;

0
26

ഇസ്രയേൽ-പലസ്‌തീൻ സംഘർഷം അവസാനിപ്പിക്കാനും സമാധാനം പുനഃസ്ഥാപിക്കാനുമുള്ള ഉച്ചകോടിയിൽ പങ്കെടുക്കാനായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഇന്ന് (തിങ്കൾ) മധ്യ ഏഷ്യയിലേയ്ക്ക്. ഇസ്രയേലും ഹമാസും അംഗീകരിച്ച പദ്ധതി ചർച്ച ചെയ്യാനുള്ള രാജ്യാന്തര ഉച്ചകോടിയിൽ ഉച്ചതിരിഞ്ഞ് ട്രംപ് പങ്കെടുക്കും.

മധ്യ ഏഷ്യൻ മേഖലയിലെ നേതാക്കളെ ഒരുമിച്ച് കൊണ്ടുവരാൻ ഉച്ചകോടിയിലൂടെ ലക്ഷ്യമിടുന്നതായി ട്രംപ് പറഞ്ഞു. ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ കരാർ അംഗീകരിച്ചതിന് ശേഷമുള്ള ട്രംപിൻ്റെ ആദ്യ സന്ദർശനമാണിത്. ഈ വര്‍ഷം രണ്ടാം തവണയാണ് ട്രംപിൻ്റെ മധ്യ ഏഷ്യൻ രാജ്യങ്ങളുടെ സന്ദർശനം.

ഉച്ചകോടിയിൽ മോദി പങ്കെടുക്കില്ല, പകരം കേന്ദ്ര മന്ത്രി

അമേരിക്കയുടെ ക്ഷണം ലഭിച്ചെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചകോടിയിൽ പങ്കെടുക്കില്ല. വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് ഉച്ചകോടിയിൽ മോദിക്ക് പകരം ഇന്ത്യയെ പ്രതിനിധീകരിക്കും. ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി കീർത്തി വർധൻ സിങ് ഈജിപ്‌തിലെത്തി. അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും മറ്റ് 20 ഓളം ലോക നേതാക്കളും പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന ഉച്ചകോടിയിലേക്കായിരുന്നു പ്രധാനമന്ത്രി മോദിയെ ക്ഷണിച്ചിരുന്നത്.

ഈജിപ്ഷ്യൻ പ്രസിഡൻ്റ് അബ്‌ദുൽ ഫത്താഹ് അൽ-സിസി ആതിഥേയത്വം വഹിക്കുന്ന സമാധാന ഉച്ചകോടി ഗാസയിലും മധ്യ ഏഷ്യയിലും ശാശ്വത സമാധാനം കൊണ്ടുവരുന്നതിനുള്ള വഴികൾ ചർച്ച ചെയ്യും. അൽ-സിസിയും ട്രംപും സംയുക്തമായി ഇതിന് നേതൃത്വം നൽകും. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ, യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ് എന്നിവർ ഉച്ചകോടിയിൽ പങ്കെടുക്കും.

ഇസ്രയേൽ-പാലസ്‌തീൻ യുദ്ധം അവസാനിപ്പിക്കുക, മധ്യ ഏഷ്യയിൽ സമാധാനവും സ്ഥിരതയും കൊണ്ടുവരാനുള്ള ശ്രമങ്ങൾ വർധിപ്പിക്കുക, പ്രാദേശിക സുരക്ഷയുടെയും സ്ഥിരതയുടെയും ഒരു പുതിയ ഘട്ടത്തിന് തുടക്കമിടുക എന്നിവയാണ് ഉച്ചകോടിയുടെ ലക്ഷ്യമെന്ന് ഔദ്യോഗിക വൃത്തം അറിയിച്ചു.

ഇസ്രയേൽ-പലസ്‌തീൻ സംഘർഷത്തിൻ്റെ 2023 ഒക്ടോബർ 7 ന് ആരംഭിച്ച സംഘര്‍ഷത്തില്‍ 60000ത്തിലധികം പേർ ഗാസയില്‍ കൊല്ലപ്പെട്ടിരുന്നു. കടുത്ത ദാരിദ്ര്യം കാരണം ഗാസ ഒരു വലിയ മാനുഷിക പ്രതിസന്ധിയിലാണെന്ന് യുഎൻ അറിയിച്ചിരുന്നു. രണ്ട് വർഷത്തെ സംഘർഷത്തിന് ശേഷം ഒക്‌ടോബർ 10 നാണ് വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here