പ്രതിവർഷം 300 ദശലക്ഷം ടൺ എന്ന പ്രശ്‌നമായ പ്ലാസ്റ്റിക് മാലിന്യം എങ്ങനെ മികച്ച രീതിയിൽ ഇല്ലാതാക്കാം എന്നതിന് ഒരു ഇനം കാറ്റർപില്ലറുകൾ ഉത്തരം നൽകിയേക്കാം.
പ്ലാസ്റ്റിക് തിന്ന് നശിപ്പിക്കുന്ന ഒരു പ്രാണിയെ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഓസ്ട്രേലിയന്‍ ശാസ്ത്രജ്ഞരാണ് ജോഫോബാസ് മോറിയോ എന്ന പ്രാണിയെ കണ്ടെത്തിയിരിക്കുന്നത്. ഈ വിരയെ സാധാരണയായി സൂപര്‍ വേം എന്ന് വിളിക്കുന്നു. ഈ പ്രാണികള്‍ക്ക് പോളിസ്‌റ്റൈറൈന്‍ കഴിച്ച് അതിജീവിക്കാന്‍ കഴിയും. പ്ലാസ്റ്റിക് കഴിക്കുന്ന ഈ ഇനം പ്രാണികള്‍ക്ക് പ്ലാസ്റ്റിക് റീസൈക്ലിംഗ് രംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ കഴിയുമെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു.
സൂപര്‍വേമുകള്‍ മിനി റീസൈക്ലിംഗ് പ്ലാന്റുകള്‍ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. അവ പോളിസ്‌റ്റൈറൈന്‍ ആഗിരണം ചെയ്യുകയും നമ്മിലെ ബാക്ടീരിയകള്‍ക്ക് നല്‍കുകയും ചെയ്യുന്നു,’ ഡോ. സെയ്ദ് ക്രിസ് റിങ്കെ പറഞ്ഞു. ക്വീന്‍സ്ലാന്‍ഡ് യൂനിവേഴ്സിറ്റിയിലെ ഒരു സംഘം മൂന്നാഴ്ചയ്ക്കിടെ വിവിധതരം ഭക്ഷണങ്ങള്‍ ഉപയോഗിച്ച് പ്രാണികളെ പരീക്ഷിച്ചു. പോളിസ്‌റ്റൈറൈന്‍ കഴിച്ച ഒരു കൂട്ടം പ്രാണികള്‍ക്ക് ഭാരം കൂടിയതായി കണ്ടെത്തി. തുടര്‍ന്ന് സംഘം വിരകളുടെ ആന്തരിക പ്രക്രിയകള്‍ പരിശോധിക്കുകയും പോളിസ്‌റ്റൈറൈന്‍, സ്‌റ്റൈറൈന്‍ എന്നിവ ഇല്ലാതാക്കാന്‍ അവയ്ക്ക് കഴിവുണ്ടെന്ന് കണ്ടെത്തി. എന്നാല്‍ ഈ ഗവേഷണം വന്‍തോതിലുള്ള പ്ലാസ്റ്റിക്കുകളുടെ വിഘടനത്തിന് എത്രത്തോളം സഹായകമാകുമെന്നത് സംശയമാണ്. അതിനാല്‍ ഈ പ്രാണികളില്‍ ഏതൊക്കെ കഴിവുകളാണ് ഏറ്റവും ഫലപ്രദമെന്ന് കണ്ടെത്താന്‍ ശാസ്ത്രജ്ഞര്‍ ശ്രമം നടക്കുകയാണ്. അങ്ങനെ അവയെ പ്ലാസ്റ്റിക് റീസൈകിളിങ്ങിന് ഉപയോഗിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലോകമെമ്പാടും, പ്രതിവര്‍ഷം 300 ദശലക്ഷം ടണ്‍ പ്ലാസ്റ്റിക് ഉല്‍പ്പാദിപ്പിക്കപ്പെടുകയും നിര്‍മിക്കപ്പെടുകയും ചെയ്യുന്നു. ലോക പ്ലാസ്റ്റിക് ഉല്‍പ്പാദനത്തിന്റെ 26 ശതമാനം (6.6 ദശലക്ഷം ടണ്‍) യൂറോപിലാണ്. അതേസമയം, പ്ലാസ്റ്റികിന്റെ 38% മണ്ണില്‍ വിഘടിക്കുന്നു. 2021-ല്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ ഒമ്പത് ശതമാനം (2.8 ദശലക്ഷം ടണ്‍) പ്ലാസ്റ്റിക് മാത്രമാണ് പുനരുപയോഗം ചെയ്യപ്പെട്ടത്. ബാക്കി 32 ദശലക്ഷം ടണ്‍ പ്ലാസ്റ്റിക് വലിച്ചെറിഞ്ഞു. മൈക്രോബയല്‍ ജെനോമിക്‌സില്‍ പ്രസിദ്ധീകരിച്ച ഗവേഷണമനുസരിച്ച്, പുഴു പ്ലാസ്റ്റികിന്റെ രാസഘടനയെ തകര്‍ക്കുന്നു, അത്തരം 100 വിരകള്‍ക്ക് 12 മണിക്കൂറിനുള്ളില്‍ 92 മിലി ഗ്രാം പോളിയെത്തിലീന്‍ നശിപ്പിക്കാന്‍ കഴിയും. അവയുടെ സഹായത്തോടെ, പ്ലാസ്റ്റിക് മൂലമുണ്ടാകുന്ന മലിനീകരണം കുറയ്ക്കാം.