വിഘ്നേഷ് പുത്തൂര്‍ ഐപിഎല്ലില്‍ നിന്ന് പുറത്ത്

0
31

മുംബൈ ഇന്ത്യന്‍സിന്റെ മലയാളി സ്പിന്നര്‍ വിഘ്നേഷ് പുത്തൂര്‍ ഐപിഎല്ലില്‍ നിന്ന് പുറത്ത്. ആദ്യ മത്സരത്തില്‍ തന്നെ മിന്നുന്ന തുടക്കം കുറിച്ച വിഘ്‌നേഷ് പുത്തൂര്‍ പരുക്കുമൂലമാണ് ടീമില്‍ നിന്ന് പുറത്തായത്. താരത്തിന് ഈ സീസണില്‍ തുടര്‍ന്നു കളിക്കാനാകില്ലെന്ന് വ്യക്തമായതോടെ പകരക്കാരനായി മറ്റൊരു യുവതാരം രഘു ശര്‍മയെ മുംബൈ ഇന്ത്യന്‍സ് ടീമിലെത്തിച്ചു. അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്കാണ് മുപ്പത്തൊന്നുകാരനായ രഘു ശര്‍മ മുംബൈയുടെ ഭാഗമായത്.

ആഭ്യന്തര ക്രിക്കറ്റില്‍ പഞ്ചാബിനെയും പോണ്ടിച്ചേരിയെയും പ്രതിനിധീകരിച്ചിട്ടുള്ള രഘു ശര്‍മ, ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. അഞ്ച് തവണ അഞ്ച് വിക്കറ്റ് നേട്ടവും മൂന്ന് തവണ പത്ത് വിക്കറ്റ് നേട്ടവും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ സ്വന്തമാക്കിയിട്ടുണ്ട്. അടുത്തിടെ സമാപിച്ച വിജയ് ഹസാരെ ട്രോഫിയില്‍ പഞ്ചാബിനായി 9 മത്സരങ്ങളില്‍ നിന്ന് 14 വിക്കറ്റുകള്‍ വീഴ്ത്തി രഘു തിളങ്ങിയിരുന്നു.വിഘ്നേഷ് മുംബൈ ഇന്ത്യന്‍സിനായി അഞ്ച് മത്സരങ്ങള്‍ കളിച്ച് ആറ് വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. അരങ്ങേറ്റ മത്സരത്തില്‍ ചെന്നൈയ്ക്കെതിരെ മൂന്ന് വിക്കറ്റുകളാണ് സ്വന്തമാക്കിയത്.പരിക്കില്‍നിന്ന് മുക്തിനേടുന്നതിനായി വിഘ്നേഷ് മുംബൈ ഇന്ത്യന്‍സ് മെഡിക്കല്‍ എസ് ആന്‍ഡ് സി ടീമിനൊപ്പം തുടരും.

LEAVE A REPLY

Please enter your comment!
Please enter your name here