ഡോ. ബി ആർ അംബേദ്കറുടെ ഓർമ ദിനം

0
77

ഇന്ത്യൻ ഭരണ ഘടനയുടെ ശിൽപിയും ദളിതരുടെ ഉന്നമനത്തിനായി പോരാടിയ നേതാവുമായ ഡോ. ബി ആർ അംബേദ്കറുടെ ഓർമ ദിവസമാണിന്ന്. അടിച്ചമർത്തപ്പെട്ടവർക്കായി ജാതിവ്യവസ്ഥക്കും തൊടുകൂടായ്മക്കുമെതിരെ സമരം നയിച്ച അംബേദ്കറുടെ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്.

രാഷ്ട്രം ജാതീയതയിൽ നിന്നും വർഗീയതയിൽ നിന്നും മോചിപ്പിക്കപ്പെടാനും വിദ്യാഭ്യാസവും വികസനവും രാജ്യത്തിന്റെ എല്ലാ കോണുകളിലും എത്തിക്കാനും പരിശ്രമിച്ച ധിഷണശാലി. അയിത്തജാതിക്കാർ എന്നു മുദ്രകുത്തിയ ജനവിഭാഗങ്ങളുടെ വിദ്യാഭ്യാസ- സാമ്പത്തിക പുരോഗതിയായിരുന്നു അംബേദ്കറുടെ ലക്ഷ്യം.

ഇന്ത്യ മഹാരാജ്യം രൂപീകൃതമായപ്പോൾ അനുയോജ്യവുമായ ഭരണഘടന രൂപപ്പെടുത്താനുള്ള ദൗത്യം ഏൽപ്പിക്കപ്പെട്ടത് അംബേദ്കറുടെ കരങ്ങളിൽ. തന്റെ സമ്പന്നമായ വിദ്യാഭ്യാസ പശ്ചാത്തലം, അധഃസ്ഥിതരുടെ സാമൂഹിക സ്വാതന്ത്ര്യത്തിനും രാഷ്ട്രീയാവകാശങ്ങൾക്കുമായി പോരാടാൻ അംബേദ്കർ ഉപയോഗിച്ചു.

മിശ്രവിവാഹവും , പന്തിഭോജനവും പ്രോൽസാഹിപ്പിച്ച അംബേദ്കർ, ദലിത് അവകാശ സംരക്ഷണത്തിനായി നിരവധി ആനുകാലികങ്ങൾ ആരംഭിച്ചു. പൊതുകുളത്തിൽ നിന്നും ദളിതർക്ക് കുടി വെള്ളം ശേഖരിക്കുന്നതിനുവേണ്ടി നടത്തിയ മഹദ്സത്യഗ്രഹം അംബേദ്കറുടെ ജീവിതത്തിലെ സുപ്രധാനമായ ഏടാണ്. ഭാരതത്തിന്റെ ആദ്യ നിയമമന്ത്രിയായി ശ്രദ്ധേയ പ്രകടനം കാഴ്ച വെച്ച അംബേദ്കറെ രാജ്യം ഭാരത് രത്ന നല്കി ആദരിച്ചിട്ടുണ്ട്. അന്പത്തിയാറു വര്ഷം മാത്രം നീണ്ട ജീവിതം കൊണ്ട് രാജ്യത്തിന് പ്രചോദനമായ ഡോ. ബി ആർ.അംബേദ്കറിന്റെ ഓർമകൾക്ക് പ്രണാമം.

LEAVE A REPLY

Please enter your comment!
Please enter your name here