മധുരവും ഔഷധഗുണവുമുള്ള പാനീയമായ തേൻ ഉല്പാദിപ്പിക്കുന്ന ഒരു ഷഡ്പദമാണ് തേനീച്ച.

0
75

തേനീച്ച

പൂക്കളിൽ നിന്നും പഴങ്ങളിൽ നിന്നും പൂന്തേൻ ശേഖരിച്ച് മധുരവും ഔഷധഗുണവുമുള്ള പാനീയമായ തേൻ ഉല്പാദിപ്പിക്കുന്ന ഒരു ഷഡ്പദമാണ് തേനീച്ച. ഇവ പൂക്കളിൽ നിന്ന് മധുവിനോടൊപ്പം പൂമ്പൊടിയും ശേഖരിക്കുന്നു. തേനീച്ചകൾ നിർമ്മിക്കുന്ന മെഴുക് അറകളിലാണ് തേനും പൂമ്പൊടിയും സംഭരിക്കുന്നത്. പൂർവഏഷ്യയിലെ ഉഷ്ണമേഖല പ്രദേശങ്ങളാണ് ഇവയുടെ ജന്മദേശം.

1. ഹിമാലയൻ തേനീച്ച

ലോകത്തിലെ ഏറ്റവും വലിയ തേനീച്ചയാണ് ഹിമാലയൻ തേനീച്ച. ഒരു വളർന്ന തേനീച്ചയുടെ വലിപ്പം 3 സെന്റി മീറ്റർ (1.2 ഇഞ്ച്) വരെ ഉണ്ടാവാറുണ്ട്. 2,500 മുതൽ 3,000 മീറ്റർ (8,200 മുതൽ 9,800 അടി) ഉയരത്തിലുളള ഹിമാലയൻ മലകളിൽ ഇവയെ കാണപ്പെടുന്നു. ഇവയുടെ ഒരു കൂട്ടിൽ 60 കിലോയോളം തേൻ കാണപ്പെടുന്നു.

2.പെരുന്തേനീച്ച ( വൻതേനീച്ച )

പെരുന്തേനീച്ച അഥവാ വൻതേനീച്ച കൂടു കൂട്ടുന്നതു സാധാരണയായി വനാന്തർഭാഗത്തുള്ള വന്മരങ്ങളിലും പാറക്കൂട്ടങ്ങളിലും ആണ്. തേൻ സീസൺ സമയങ്ങളിൽ ഇവ നാട്ടുപ്രദേശങ്ങളിലെ വന്മരങ്ങളിലും പാലങ്ങൾക്കു അടിയിലും വൻകെട്ടിടങ്ങൾക് മുകളിലും കൂട് കൂട്ടി കാണാറുണ്ട്. പുറമെ ശാന്തസ്വഭാവം ആണ് എങ്കിലും ഏതെങ്കിലും കാരണവശാൽ കൂട് ആക്രമിക്കപെട്ടാൽ ഇവ അക്രമകാരികൾ ആകാറുണ്ട്.

പലപ്പോഴും പരുന്തുകൾ ഇവയുടെ കൂട് ആക്രമിക്കുകയും സമീപ പ്രദേശങ്ങളിൽ ഇവ പറന്നു നടക്കുകയും ചെയ്യുന്നതായി കാണാറുണ്ട്. കാട്ടിൽ പരുന്തും, കരടിയും ആണ് ഇവയുടെ പ്രധാന ശത്രുക്കൾ. കാട്ടിൽ ഏതു വന്മരത്തിനു മുകളിലും കരടി ഇവയുടെ കൂട് കണ്ടെത്തി തേൻ കഴിക്കാറുണ്ട്.

തേനീച്ചയുടെ പറക്കൽ ദിശ നോക്കി തേൻ കൂട് കണ്ടെത്താൻ മിടുക്കർ ആണ് കരടികൾ. ഈ ഇനത്തിൽ പെട്ട ഈച്ചകൾ വലിയ ഒറ്റ അട മാത്രമേ ഉണ്ടാക്കു. 1 അടി മുതൽ 4 അടി വരെ നീളം ഉണ്ടാകും. അർദ്ധവൃത്താകൃതിയിൽ ആയിരിക്കും അടയുടെ ആകൃതി. തുറസ്സായ സ്ഥലങ്ങളിൽ ആയിരിക്കും ഇവ കൂട് കൂട്ടുന്നത്.

പൊതുവെ തേനിൽ ജലാംശം കൂടുതൽ ആണ്. ഇണക്കി വളർത്താൻ സാധിക്കില്ല. എട്ടോ, പത്തോ ഈച്ചയുടെ കുത്തേറ്റാൽ അപകടകരം ആണ്. ഈച്ചകൾ പൊതുവെ വലിപ്പം കൂടുതൽ ആണ്. സീസൺ കഴിയുന്ന മുറക്ക് കൂട് ഒഴിഞ്ഞു പോകുന്നത് ആയി കാണുന്നു.

സീസൺ കാലങ്ങളിൽ ഒരു കൂട്ടിൽ നിന്നും 50 kg വരെ തേൻ ലഭിക്കാറുണ്ട്. അടയുടെ ഏറ്റവും മുകൾഭാഗത്ത് തേൻ തൊട്ടുതാഴെ പൂമ്പൊടി അതിനു താഴെ ആയി മുട്ടയും പുഴുക്കളും ഇതാണ് അടയുടെ ഘടന. പരിശീലനം ലഭിച്ച ആദിവാസികൾ പുക ഉപയോഗിച്ച് ഈച്ചകളെ മാറ്റിയ ശേഷം തേൻ സംഭരിക്കാറുണ്ട്.

നീലഗിരി കാടുകളിലും മറ്റും അവിടങ്ങളിൽ ഉള്ള കുറുമ്പ സമൂഹത്തിന്റെ വേനൽക്കാല ജോലിയാണ് പെരുന്തേൻ വേട്ടയാടൽ. നല്ല പരാഗണ സഹായികൾ ആണ് പെരുന്തേനീച്ചകൾ നാട്ടിലെ തെങ്ങിന്റെയും പനകളുടെയും കാട്ടിലെ വന്മരങ്ങളുടെയും പരാഗണത്തിനു സഹായിക്കുന്നത് പെരുംതേനീച്ചകൾ ആണ്.

ഒരുകാലത്ത് ധാരാളമായി കണ്ടിരുന്ന പെരുംതേനീച്ചകൾ ഇന്ന് അപൂർവമായി മാത്രമാണ് കാണുന്നത്, കടന്നലുകളെ പോലെ ആക്രമിക്കും എന്ന് കരുതി ആളുകൾ ഇവയെ കണ്ടാൽ ഉടനെ നശിപ്പിക്കുകയാണ് ചെയ്യുന്നത്, സ്വാഭാവിക ആവാസ വ്യവസ്ഥകളുടെ നാശവും, കാട്ടുതീയും, തേൻ എടുക്കാൻ വേണ്ടി കൂടുകൾ കത്തിക്കുന്നതും, ആക്രമിക്കും എന്ന് കരുതി കൂട് കത്തിച്ചു കളയുന്നതും ഇവയുടെ വംശം ഇല്ലാതാവാൻ കാരണമാവുന്നു.

അമിത കീടനാശിനി പ്രയോഗവും ഇവയുടെ നിലനിൽപ്പിനെ ബാധിക്കുന്നു. പെരുന്തേനീച്ചകളുടെ വംശനാശം പ്രകൃതിയിൽ പലതരം വൻവൃക്ഷങ്ങളുടെയും നിലനിൽപ്പിനും ഭീഷണിയാണ്, പരാഗണത്തിന് വലിയ സംഭാവന ചെയ്യുന്ന പെരുംതേനീച്ചകൾ കർഷകൻറെ ഏറ്റവും വലിയ മിത്രമാണ്,

3.ഇറ്റാലിയൻ തേനീച്ച

യൂറോപ്യൻ ഇനമാണ് ഇറ്റാലിയൻ തേനീച്ച. സ്വർണ്ണ നിറമാണ് ഇവയ്ക്ക്. കൂടുപേഷിക്കാനും കൂട്ടം പിരിയാനും ഇഷ്ടമില്ലാത്ത ഇനമാണിവ. ഇന്ത്യൻ തേനീച്ചകളെ ബാധിക്കുന്ന സഞ്ചി രോഗം പ്രതിരോധിക്കാൻ ഇവയ്ക്കു കഴിവുണ്ട്.

4.ഞൊടിയൽ

മനുഷ്യൻ ഇണക്കി വളർത്തുന്ന വിവിധ തരം തേനീച്ചകളിൽ ഒന്നാണ് ഞൊടിയൽ തേനീച്ച. ഏഷ്യയിൽ ജന്മദേശം ഉള്ള ഇത്തരം തേനീച്ചകൾ ഏഷ്യയുടെ വിവിധ ഭാഗങ്ങളിൽ കണ്ടു വരുന്നു. ഇവയിലും ഏഷ്യൻ (Apis cerana indica) എന്നും ഇറ്റാലിയൻ (Apis mellifera) എന്നും വിഭാഗങ്ങളുണ്ട്. മരപ്പൊത്തുകളിലും പാറയിടുക്കുകളിലും ഞൊടിയൽ തേനീച്ചയുടെ കൂടുകൾ കാണാൻ കഴിയും. ഇവയെ തേനീച്ചപെട്ടികളിൽ വളർത്തിയാണ് വ്യാവസായികമായി തേനീച്ചക്കൃഷി ചെയ്യുന്നത്. സമുദ്രനിരപ്പിൽനിന്ന് ഏകദേശം 2500 മീ. വരെ ഉയരമുള്ള പ്രദേശങ്ങളിൽ കാണപ്പെടുന്ന ഏഷ്യൻ ബീസ് ഇനത്തെ ഉത്തരേന്ത്യയിലെ സമതലപ്രദേശങ്ങളിലൊഴികെ ഇന്ത്യയിലെ മറ്റെല്ലാ പ്രദേശങ്ങളിലും കാണാം. മരപ്പൊത്തുകൾ, പാറയിടുക്കുകൾ എന്നിവിടങ്ങളിൽ കൂടുകൂട്ടുന്ന ഇന്ത്യൻ തേനീച്ച ഒന്നിലധികം അടകൾ സമാന്തരമായി നിർമ്മിക്കുന്നു. ശരാശരി തേൻശേഖരണശേഷിയുള്ള ഈ ഇനത്തെ അതിന്റെ ശാന്തസ്വഭാവംമൂലം പുരാതനകാലം മുതൽ ഇണക്കി വളർത്തിയിരുന്നു. ഇന്ത്യൻ തേനീച്ചവ്യവസായത്തിന്റെ അടിത്തറയായ ഇന്ത്യൻ തേനീച്ചയുടെ കൂട്ടിൽനിന്ന് പ്രതിവർഷം ശരാശരി മൂന്ന് മുതൽ 15 വരെ കി.ഗ്രാം തേൻ ലഭിക്കുന്നു. അനുയോജ്യമായ കാലാവസ്ഥയിൽ കൂടൊന്നിന് 25 കി.ഗ്രാം വരെയും തേൻ ലഭിക്കാറുണ്ട്.
ഇറ്റാലിയൻ തേനീച്ചകൾ (Apis mellifera) ക്ക് ഇന്ത്യൻ തേനീച്ചകളേക്കാൾ വലിപ്പവും രോഗപ്രതിരോധശേഷിയും ഉണ്ട്. തേനുൽപാദനത്തിലും മുമ്പിലായ ഈ ഇനം തേനീച്ചകളെ യൂറോപ്പിൽ നിന്നും കേരളത്തിലേക്ക് ഇറക്കുമതി ചെയ്തിരുന്നു

.
5.കരിഞൊടിയൽ

ഞൊടിയൽ വിഭാഗത്തിൽ പെട്ട ഇണക്കം കുറഞ്ഞ ഒരിനം തേനീച്ചയാണ് കരിഞൊടിയൽ.

6.കോൽതേനീച്ച

വ്യത്യസ്തമായ ഒരിനം തേനീച്ച. ഒരു അട മാത്രമുള്ള കൂടാണിവക്കുള്ളത്. ഇവയെ ഇണക്കി വളർത്താൻ കഴിയില്ല. ഇവയുടെ കൂടുകൾ മരങ്ങളിലും മറ്റും ഒറ്റക്കും കൂട്ടമായും കാണാൻ കഴിയും.

7.ചെറുതേനീച്ച

ചെറുതേനീച്ചകൾ മറ്റിനങ്ങളിൽ നിന്നും ആകാരത്തിലും പ്രവർത്തനരീതിയിലും വളരെ വ്യത്യസ്തരാണ്. കട്ടുറുമ്പുകൾക്ക് ചിറക് വന്നതുപോലെയുള്ള രൂപമാണിവയ്ക്ക്. ഇത്തരം തേനീച്ചകൾക്ക് ശത്രുക്കളെ ആക്രമിക്കുന്നതിനുള്ള മുള്ളുകളില്ല. പകരം അവ കടിക്കുകയാണ് ചെയ്യുന്നത്. വലിപ്പം കുറഞ്ഞ ഇവയ്ക്ക് കറപ്പുനിറമാണ്. കല്ലിടുക്കുകളിലും മൺപൊത്തുകളിലും മരപ്പൊത്തുകളിലും കൂടുണ്ടാക്കുന്ന ചെറുതേനീച്ചകളെ മൺകുടങ്ങളിലും ചിരട്ടയിലും മുളക്കുള്ളിലും വളർത്താൻ കഴിയും. വലിപ്പത്തിൽ വളരെ ചെറിയവയായതിനാൽ മറ്റുതേനീച്ചകൾക്ക് കടക്കാൻ കഴിയാത്ത ചെറു പുഷ്പങ്ങളിലെ തേനും ഇവക്ക് ശേ

LEAVE A REPLY

Please enter your comment!
Please enter your name here