കോഴിക്കോട്: കാപ്പാട് മാസപ്പിറവി കണ്ടു. കേരളത്തില്‍ ബലിപെരുന്നാള്‍ ജൂലൈ 31 ന്. ഇന്ന് ദുല്‍ഹജ് ഒന്നായിരിക്കുമെന്ന് ഖാസിമാര്‍ അറിയിച്ചു. അറഫാദിന നോമ്പ് 30ന് ആയിരിക്കുമെന്നും ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസലിയാര്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ക്ക് വേണ്ടി നാഇബ് ഖാസി സയ്യിദ് അബ്ദുല്ല കോയ ശിഹാബുദ്ദീന്‍ തങ്ങള്‍, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് എന്നിവര്‍ അറിയിച്ചു.
അതേസമയം, സൗദി അറേബ്യയിൽ ബലിപ്പെരുന്നാൾ ഈ മാസം 31 ന് ആയിരിക്കുമെന്ന് സൗദി സുപ്രീംകോടതി അറിയിച്ചു. മാസപ്പിറവി കാണാത്ത സാഹചര്യത്തിലാണ് തീയതി പ്രഖ്യാപിച്ചത്. ഇന്നലെ ദുൽഖഅദ് 30 പൂർത്തിയാക്കി ഇന്ന് ദുൽഹജ്ജ് ഒന്ന്. ഹജ്ജിൻറെ പ്രധാനകർമമായ അറഫാ സംഗമം 30 നായിരിക്കും.