സൂര്യ നായകനായി എത്തുന്ന കങ്കുവയുടെ ഗ്ലിമ്പ്‌സ് പുറത്ത്.

0
78

നായകൻ സൂര്യ നായകനായി എത്തുന്ന കങ്കുവയുടെ ഗ്ലിമ്പ്‌സ് പുറത്ത്. സിരിഗമ തമിഴ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് രണ്ട് മിനിറ്റ് 21 സെക്കൻഡ് ദൈർഘ്യമുള്ള ഗ്ലിമ്പ്‌സ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ഇതുവരെ കാണാത്ത ലുക്കിലുള്ള സൂര്യയെ വീഡിയോയിൽ കാണാം.

ബ്രഹ്‌മാണ്ഡ ഫ്രെയ്മുകൾ കൊണ്ട് പുത്തൻ അനുഭവമാണ് ഗ്ലമ്പ്‌സ് നൽകുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് വീഡിയോ വൈറലാവുകയും ചെയ്തു. സൂര്യയുടെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ചാണ് കങ്കുവയുടെ അണിയറ പ്രവർത്തകർ ഗ്ലിമ്പ്‌സ് പുറത്തു വിട്ടത്. 2024 തുടക്കത്തിലാകും സിനിമയുടെ റിലീസുണ്ടാവുക.

കഴിഞ്ഞ ദിവസം പുറത്തുവന്ന ചിത്രത്തിന്റെ പോസ്റ്ററിനും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ‘ഓരോ മുറിവിനും ഓരോ കഥ, രാജാവ് വരുന്നു’ എന്നായിരുന്നു പോസ്റ്റർ പങ്കുവെച്ച് ചിത്രത്തിന്റെ നിർമ്മാതാക്കളായ സ്റ്റുഡിയോ ഗ്രീൻ കുറിച്ചത്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രം തമിഴിന് പുറമെ മലയാളി ഹിന്ദി, തെലുങ്ക് തുടങ്ങിയ പത്ത് ഭാഷകളിലും മൊഴിമാറ്റം ചെയ്താണ് റിലീസ് ചെയ്യുക.

ശിവ സംവിധാനം ചെയ്യുന്ന കങ്കുവ പിരീഡ് ആക്ഷൻ ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രമാണ്. അജിത്തിനെ നായകനാക്കി വീരവും വിശ്വീസവുമൊക്കെ ഒരുക്കിയിട്ടുള്ള ശിവ കരിയറിലെ ഏറ്റവും ശ്രദ്ധേയ ചിത്രവുമായാണ് എത്തുന്നത്.

ദിഷ പഠാനി നായികയാവുന്ന ചിത്രത്തിൻറെ ഛായാഗ്രഹണം വെട്രി പളനിസാമിയാണ്. സംഗീതം ദേവി ശ്രീ പ്രസാദ്, എഡിറ്റിംഗ് നിഷാദ് യൂസഫ്, കലാസംവിധാനം മിലൻ, ആക്ഷൻ സുപ്രീം സുന്ദർ, സംഭാഷണം മദൻ കാർക്കി, രചന ആദി നാരായണ, വരികൾ വിവേക, മദൻ കാർക്കി, ചീഫ് കോ-ഡയറക്ടർ ആർ രാജശേഖർ.

LEAVE A REPLY

Please enter your comment!
Please enter your name here