ശക്തനായ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് നടൻ കൊല്ലം തുളസി.

0
70

താൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ശക്തനായ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് നടൻ കൊല്ലം തുളസി. രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥ അനുസരിച്ച് ഒരു സ്വേച്ഛാധിപതിയായ മന്ത്രിയെയാണ് ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു. മൈൽ സ്റ്റോൺ മേക്കേഴ്‌സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കൊല്ലം തുളസി.

കൊല്ലം തുളസിയുടെ വാക്കുകൾ ഇങ്ങനെ ‘നമ്മുടെ മുഖ്യമന്ത്രിയുടെ മുഖത്ത് എപ്പോഴും ഗൗരവമാണ്. അത് അദ്ദേഹം ചിരിക്കാത്തതു കൊണ്ടല്ല, അദ്ദേഹത്തിന്റെ പ്രകൃതം അങ്ങനെയാണ്. ഇതുപോലൊരു മുഖ്യമന്ത്രിയെ ഞാൻ എന്റെ ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ല. കാരണം അദ്ദേഹം ഒരു സ്വേച്ഛാധിപത്യ പ്രവണതയാണ് വരുത്തുന്നത്. നമ്മുടെ രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥ അനുസരിച്ച് ഒരു സ്വേച്ഛാധിപതിയായ മന്ത്രിയെയാണ് ആവശ്യം.

ഇപ്പോഴുള്ള നിലവാരമില്ലാത്ത രാഷ്ട്രീയക്കാരെ നിയന്ത്രിക്കാൻ സ്വേച്ഛാധിപത്യമുള്ള മുഖ്യമന്ത്രി വേണം. അതുകൊണ്ട് ഞാൻ പറയും ഏറ്റവും ശക്തനായ മുഖ്യമന്ത്രി സഖാവ് പിണറായി വിജയൻ ആണ്. ഒരു ഭരണാധികാരി എന്ന നിലയിലല്ല തനിക്ക് പിണറായിയെ ഇഷ്ടം, പാർട്ടിയ്ക്കുള്ളിലെ ആളുകളെ ഒതുക്കി നിർത്താൻ കഴിവുള്ള ആളെന്ന നിലയിലാണ് അദ്ദേഹത്തോട് ബഹുമാനം തോന്നിയിട്ടുള്ളത്.

ഒരു സ്വേച്ഛാധിപത്യ പ്രവണതയോടു കൂടി പാർട്ടിയ്ക്കുള്ളിലെ ആളുകളെ അിടിച്ചൊതുക്കി ഇരുത്താനും മാദ്ധ്യമ പ്രവർത്തകരെ ഗെറ്റൗട്ട് പറയാനും ചങ്കൂറ്റമുള്ള ഒരേയൊരു മുഖ്യമന്ത്രിയേ ഉണ്ടായിട്ടുള്ളൂ. അതാണ് സഖാവ് പിണറായി വിജയൻയ അദ്ദേഹത്തിന്റെ ആ ഭാവത്തെയാണ് ഞാൻ ബഹുമാനിക്കുന്നത്’ കൊല്ലം തുളസി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here