തൃശൂരില്‍ യുവാക്കള്‍ ബാര്‍ അടിച്ചു തകര്‍ത്തു, രണ്ട് പേര്‍ അറസ്റ്റില്‍

0
70

മദ്യം വില കുറച്ച് നല്‍കാത്തതില്‍ പ്രകോപിതരായ യുവാക്കാള്‍ ബാര്‍ അടിച്ചു തകര്‍ത്തു. തൃശൂര്‍ കോട്ടപ്പടി ഫോര്‍ട്ട് ബാറില്‍ കഴിഞ്ഞ ദിവസം (ഓഗസ്റ്റ് 2) രാത്രിയാണ് സംഭവം. അക്രമം തടയാന്‍ ശ്രമിച്ച മൂന്ന് ബാര്‍ ജീവനക്കാര്‍ക്കും പരിക്കേറ്റു. സംഭവത്തില്‍ ഇരിങ്ങപ്പുറം സ്വദേശികളായ അഭിഷേക്, കണ്ണാരത്ത് ശ്രീഹരി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

മദ്യം വില കുറച്ച് നല്‍കണം എന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് അതിക്രമത്തില്‍ കലാശിച്ചത്. പെഗ്ഗിന് 140 രൂപ വിലയുള്ള മദ്യം 100 രൂപയ്ക്ക് തരണമെന്നാണ് നാലംഗ യുവാക്കളുടെ സംഘം ആവശ്യപ്പെട്ടത്. എന്നാല്‍ വില കുറച്ച് നല്‍കാന്‍ കഴിയില്ലെന്ന് ബാര്‍ ജീവനക്കാര്‍ പറഞ്ഞു.

തുടര്‍ന്ന് ജീവനക്കാരുമായി വഴക്കിട്ട ശേഷം മടങ്ങിപ്പോയ സംഘം, ഇരുമ്പുവടികളുമായി തിരികെയെത്തി ബാര്‍ അടിച്ചു തകര്‍ക്കുകയായിരുന്നു. ഇത് തടയാന്‍ ശ്രമിച്ച മാനേജരെ മര്‍ദ്ദിച്ചു. രണ്ട് ജീവനക്കാര്‍ക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തില്‍ ഏകദേശം രണ്ട് ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് ബാറുടമ പരാതിപ്പെട്ടിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here