ഖത്തർ ലോകകപ്പിലെ അർജൻ്റീന ഫ്രാൻസ് കലാശ പോരാട്ടത്തിന് സാക്ഷ്യം വഹിക്കുവാൻ മലയാളത്തിന്റെ അഭിമാന താരങ്ങളായ മോഹൻലാലും മമ്മൂട്ടിയും ലോകകപ്പ് വേദിയായ ദോഹയിലെത്തുന്നു.ഖത്തര്‍ മിനിസ്ട്രിയുടെ അതിഥിയായാണ് മോഹന്‍ലാല്‍ അര്‍ജന്റീനയും ഫ്രാന്‍സും തമ്മിലുള്ള അങ്കം കാണാന്‍ എത്തുന്നത്. ലോകകപ്പ് പടിവാതില്ക്കല് എത്തിനില്‍ക്കെ ഫുട്ബോളിനോടുള്ള കേരളത്തിന്റെ സ്നേഹം അറിയിക്കുന്ന മോഹന്‍ലാലിന്റെ ട്രിബ്യൂട്ട് സോംഗ് കേരളമാകെ ആവേശം സൃഷ്ടിച്ചിരുന്നു. ഖത്തറില്‍ വച്ച് തന്നെയായിരുന്നു ഗാനം പുറത്തിറക്കിയത്. കേരളത്തിന്റെ ഫുട്ബോള്‍ ആവേശത്തിന്റെ കേന്ദ്രമായ മലപ്പുറത്തെ സെവന്‍സ് മൈതാനങ്ങളില്‍ നിന്ന് ലോക ഫുട്ബോളിലേക്ക് എത്തുന്ന തരത്തിലായിരുന്നു ഗാനത്തിന്റെ ദൃശ്യാഖ്യാനം.ബറോസിലെ മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ ദൃശ്യത്തോടെയാണ് വീഡിയോ സോംഗ് ആരംഭിക്കുന്നതും അവസാനിക്കുന്നതും.
ഫൈനൽ പോരാട്ടത്തിന് സാക്ഷിയാകാന്‍ മലയാളത്തിന്റെ പ്രിയ നടന് മോഹന്‍ലാലിന് പിന്നാലെയാണ് മമ്മൂട്ടിയും ഖത്തറിലെത്തിയത്. ഖത്തറില്‍ മമ്മൂട്ടിക്ക് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. ഏറ്റവും വലിയ കായിക മാമാങ്കത്തിന് സാക്ഷ്യം വഹിക്കാൻ ലോകം ദോഹയിലെ ലുസൈൽ സ്റ്റേഡിയത്തിലേക്ക് ഇറങ്ങുമ്പോൾ ഏറ്റവും അർഹതയുള്ള ടീമിന് ലോകകപ്പ് ട്രോഫി ഉയർത്താൻ സാധിക്കട്ടെയെന്ന് മമ്മൂട്ടി ആശംസകള്‍ നേര്‍ന്നു. ഇന്ത്യൻ സമയം വൈകിട്ട് 8 30നാണ് ലോകകപ്പിന്റെ കലാശ പോരാട്ടത്തിൻ്റെ കിക്ക് ഓഫ്