ഖത്തർ ലോകകപ്പ് വിജയികൾക്ക് സമ്മാന തുകയായി ലഭിക്കുക 347 കോടി രൂപ

0
72

ദോഹ • ഖത്തർ ലോകകപ്പിൽ ആരു കിരീടമുയർത്തും? ലയണൽ മെസ്സിയുടെ അർജന്റീനയോ കിലിയൻ എംബപെയുടെ ഫ്രാൻസോ? ആവേശം പതഞ്ഞൊഴുകിയ ഖത്തർ ലോകകപ്പ് കലാശപ്പോരാട്ടത്തിന്റെ കിക്കോഫിനോട് അടുക്കുമ്പോൾ, ഫുട്ബോൾ ലോകം ആകാംക്ഷയിലാണ്. നാലു വർഷം മുൻപ് മോസ്കോയിലെ ലുഷ്നികി സ്റ്റേഡിയത്തിൽ കയ്യിലെടുത്ത ട്രോഫി നിലവിലെ ചാംപ്യൻമാരായ ഫ്രാൻസിന്റെ കയ്യിലുണ്ട്. കാൽ നൂറ്റാണ്ടിനിടെ മൂന്നാം കിരീടമാണ് ഫ്രാൻസ് ലക്ഷ്യമിടുന്നത്. 2018നു മുൻപ് 1998ൽ സ്വന്തം നാട്ടിൽ നടന്ന ചാംപ്യൻഷിപ്പിലും ജേതാക്കളായി. മൂന്നാം കിരീടമാണ് അർജന്റീനയുടെയും ലക്ഷ്യം. ഇതിനു മുൻപുള്ള കിരീടങ്ങൾ 1978ൽ സ്വന്തം നാട്ടിലും 1986ൽ മെക്സിക്കോയിലും. ഖത്തർ ലോകകപ്പ് വിജയികൾക്ക് സമ്മാന തുകയായി ലഭിക്കുക 347 കോടി രൂപയാണ്. രണ്ടാം സ്ഥാനക്കാർക്ക് 248 കോടി രൂപയും ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here