ഓരോ ഇന്ത്യക്കാരനും അഭിമാനമാണ് ടാറ്റ. ടാറ്റയെ കുറിച്ച് നമ്മൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ഇതാ:
ഒരു സാധാരണക്കാരന് ടാറ്റയുടെ ബസും കാറും ആണ് ടാറ്റയെ കുറിച്ചുള്ള ഏകദേശ അറിവ്. അതിലുപരി ഇന്ത്യയുടെ പുരോഗതിക്ക് ഇത്രമാത്രം പങ്കു വഹിച്ച മറ്റൊരു കമ്പനി ചരിത്രത്തിൽ ഇല്ല എന്നതാണ് സത്യം. കൈക്കൂലിയും അവിഹിത രാഷ്ട്രീയ ഇടപാടുകളും വഴി ഒരിക്കലും ബിസിനസ് വളർത്താൻ ഉപയോഗിക്കില്ല എന്നത് ഒരു അടിസ്ഥാന കമ്പനി പോളിസിയായി കൊണ്ട് നടക്കുന്നതിനാൽ ടാറ്റ ഗ്രൂപ്പ് രാഷ്ട്രീയക്കാർക്കും മീഡിയകൾക്കും അത്ര പ്രിയപ്പെട്ടവരല്ല.
ടാറ്റയെ കുറിച്ച് നമ്മൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ താഴെ കൊടുക്കുന്നു.
1. ഉപ്പ് മുതൽ കർപ്പൂരം വരെയുള്ള എല്ലാ ബിസിനസിലും ഉണ്ടെങ്കിലും Alcohol & Tobacco പോലെയുള്ള ബിസിനസിൽ ഇവരെ കണ്ടത്താൻ കഴിയില്ല. വരികയുമില്ല…!
2. ലോകത്തെ മുഴുവൻ ഇന്റർനെറ്റ് ട്രാഫിക്കിന്റെ 24% ൽ അധികവും കടന്നു പോകുന്നത് ടാറ്റയുടെ കേബിൾ ശൃംഖലയിലൂടെയാണ്.
3. ടാറ്റാ ഗ്രൂപ്പിന്റെ 66% – ഓളം ലാഭ വിഹിതം ചാരിറ്റി പ്രവർത്തനങ്ങൾക്കായി ( TATA Trust) ആണ് വിനിയോഗിക്കുന്നത്.
4. ടാറ്റ 1500 കോടിയാണ് കോറോണ പ്രതിരോധത്തിനു വേണ്ടി ടാറ്റ സംഭാവന ചെയ്തത്.
5. രാജ്യത്തെ ഏറ്റവും വലിയ IT കമ്പനി ആയ ടാറ്റ കൺസൾട്ടൻസി സർവീസസ് (TCS) ഏഷ്യയിലെ ഏറ്റവും വലിയ IT കമ്പനിയും ലോകത്തിലെ ഏറ്റവും മൂല്യമേറിയ IT കമ്പനികളിൽ ഒന്നുമാണ്.
6. ഇന്ത്യൻ റെയിൽവേ കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനമാണ് ടാറ്റ കൺസൾട്ടൻസി സർവീസസ് (TCS). 5 ലക്ഷത്തിൽ അധികം ജീവനക്കാർ.
7. ഇന്ത്യയിലാദ്യമായി ഡേ കെയർ, പ്രസവ അവധി, പ്രൊവിഡന്റ് ഫണ്ട് (PF) എന്നിവ ജോലിക്കാർക്കായി നടപ്പിലാക്കി. പിന്നീടാണ് ഗവൺമെന്റുകൾ പോലും നടപ്പിലാക്കി തുടങ്ങിയത്.
8. കൈക്കൂലി കൊടുക്കുകയും വാങ്ങുകയുമില്ല എന്നത് ടാറ്റയുടെ പ്രഖ്യാപിത നയമാണ്. നിരവധി കരാറുകൾ ടാറ്റ അതുമൂലം വേണ്ടെന്ന് വച്ചിട്ടുണ്ട്.
9. Indian Institute of Science (IISc), TATA Institute of Fundamental Research (TIFR), TATA Institute of Social Science (TISS) തുടങ്ങി അനവധി രാജ്യാന്തര നിലവാരമുള്ള പഠന കേന്ദ്രങ്ങൾ, നിരവധി ആശുപത്രികൾ, റിസർച്ച് സെന്ററുകൾ, സ്പോർട്സ് കേന്ദ്രങ്ങൾ തുടങ്ങിയവ രാജ്യത്തിന് നൽകി.
10. TATA Global Beverages ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ തേയില കമ്പനിയാണ്.
11. ടാറ്റ ഗ്രൂപ്പിന് കീഴിൽ 100 ഓളം കമ്പനികളുണ്ട്.
12. TATA Chemicals ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ soda ash (സോഡാ ആഷ്) നിർമ്മാണ കമ്പനിയാണ്.
13. TATA Motors ലോകത്തിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിർമ്മാതാക്കളിൽ ആദ്യ 10 ൽ ഉൾപ്പെടുന്ന കമ്പനിയാണ്.
14. TCS (Tata Consultancy Services) ലോകത്തിലെ വലിയ രണ്ടാമത്തെ IT Service കമ്പനിയാണ്.
15. ഇന്ത്യയിലെ ഏറ്റവും വലിയ Integrated Corporate Company ടാറ്റയാണ് (650,000+ ജോലിക്കാർ, 100 ൽ അധികം രാജ്യങ്ങളിൽ പ്രവർത്തനം).
16. Good Thoughts, Good Words and Good Deeds ഇതാണ് ടാറ്റയുടെ ആപ്ത വാക്യം.
17. ഇന്ത്യയിലെ ഏറ്റവും വലിയ Integrated Power Company ആണ് TATA Power.
18. 19 ാം നൂറ്റാണ്ടിൽ ഇറാനിൽ നിന്നും ഇന്ത്യയിലേക്ക് കുടിയേറിയവരാണ് ടാറ്റാ കുടുംബം.
19. ഭാരത് രത്ന ലഭിച്ച ആദ്യ ഇന്ത്യൻ വ്യവസായി ആണ് JRD Tata.
20. ടാറ്റാ ഗ്രൂപ്പിന്റെ മുഴുവൻ ആസ്തിയും രത്തൻ ടാറ്റയുടെ പേരിലേക്ക് മാറ്റിയാൽ ലോകത്തിലെ ഏറ്റവും വലിയ ധനികൻ ആകുമായിരുന്നു അദ്ദേഹം.
21. ഒന്നാം ലോക മഹായുദ്ധ കാലത്ത് മുംബൈ താജ് ഹോട്ടൽ 600 ബെഡുള്ള ആശുപത്രിയാക്കിയിരുന്നു ടാറ്റാ ഗ്രൂപ്പ്.
22. ലോകത്ത് ആദ്യമായി 8 മണിക്കൂർ ജോലി നടപ്പാക്കി (1912).
23. 1932 ൽ Tata Aviation Services ആരംഭിച്ചു. പിന്നീടത് Tata Airlines ആയി. ഇന്ത്യാ ഗവൺമെന്റിന് വിട്ടുകൊടുത്തപ്പോൾ ഇപ്പോഴത്തെ Air India ഉം ആയി.
24. ഇന്ത്യയിൽ ആദ്യമായി വിമാനം പറത്തിയതും പൈലറ്റ് ലൈസൻസ് നേടിയതും JRD ടാറ്റയാണ്.
25. Jaguar, Land Rover എന്നീ ആഡംബര കാർ ബ്രാൻഡുകളുടെ ഉടമ Tata Motors ആണ്.
26. ലോകത്തിലെ ഏറ്റവും മികച്ച ബിസിനസ് സ്കൂളുകളിൽ മുമ്പിലുള്ള അമേരിക്കയിലെ ബോസ്റ്റണിലെ ഹാർവാർഡ് ബിസിനസ് സ്കൂളിലെ ഒരു ബിൽഡിങ്ങിന്റെ പേര് ടാറ്റാ ഹാൾ എന്നാണ്.
27. Ethisphere Institute നൽകുന്ന World’s Most Ethical Company ടാറ്റാ സ്റ്റീലിനായിരുന്നു 2015 മുതൽ തുടർച്ചയായി ലഭിച്ചത് (Under Metals, Minerals and Mining Category).
28. CSR (Corporate Social Responsibility) Activities ലോകത്ത് ആദ്യമായി നടപ്പിലാക്കിയ കമ്പനി ടാറ്റയാണ്. പിന്നീട് ലോകം അത് അനുകരിച്ചു, രാജ്യങ്ങൾ നിയമമാക്കി.
എൻ്റെ ചെറുപ്പത്തിൽ, ഞാൻ കണ്ട തൂമ്പയിലും, മൺവെട്ടിയിലും വരെ ടാറ്റയുടെ കൈമുദ്രയുണ്ടായിരുന്നു. സ്വാതന്ത്ര്യത്തിന് ശേഷം കാർഷിക, വ്യാവസായിക ഇന്ത്യയെ വാർത്തെടുക്കാൻ മുന്നിൽനിന്നത് ടാറ്റയാണ്
ഇങ്ങനെ ടാറ്റയെക്കുറിച്ച് പറയാൻ ഏറെയുണ്ട്. ഓരോ ഇന്ത്യക്കാരനും അഭിമാനമാണ് ടാറ്റ.