ജീവനക്കാർക്ക് നിർദ്ദേശവുമായി എയർ ഇന്ത്യ സിഇഒ

0
57

എയർ ഇന്ത്യ വിമാനത്തിലെ ജീവനക്കാർക്ക് നിർദ്ദേശവുമായി സിഇഒ കാംബെൽ വിൽസൺ. വിമാനത്തിനുള്ളിൽ യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന വിധത്തിലുള്ള പെരുമാറ്റങ്ങളോ സംഭവങ്ങളോ റിപ്പോർട്ട് ചെയ്താൽ ഉടനടി നടപടി സ്വീകരിക്കണമെന്ന് ജീവനക്കാക്ക് നിർദ്ദേശം നൽകി. തുടർച്ചയായി രണ്ട് തവണ മൂത്രമൊഴിച്ച സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് നിർദ്ദേശം.

വിമാനത്തിൽ എന്തെങ്കിലും അനുചിതമായ പെരുമാറ്റം ഉണ്ടായാൽ, പ്രശ്‌നം പരിഹരിച്ചതായി തോന്നുകയാണെങ്കിൽ പോലും അധികാരികളെ എത്രയും വേഗം അറിയിക്കണമെന്ന് ജീവനക്കാരോട് പറഞ്ഞു. യാത്രക്കാരുടെ ബുദ്ധിമുട്ട് മനസാലിക്കുന്നുവെന്നും അവരുടെ ദുരിതത്തെ പങ്കുചേരുന്നുവെന്നും സംഭവത്തെ കുറിച്ച് പരാമർശിച്ച കാംബൽ പറഞ്ഞു.

‘നമുക്ക് പഠിക്കാൻ കഴിയുന്നതും പഠിക്കേണ്ടതുമായ ചില പാഠങ്ങളുണ്ട്. ഏറ്റവും പ്രധാനമായി, വിമാനത്തിൽ യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന വിധത്തിൽ അനുചിതമായ പെരുമാറ്റം ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ, ബന്ധപ്പെട്ട കക്ഷികൾക്കിടയിൽ വിഷയം പരിഹരിച്ചുവെന്ന് ഞങ്ങൾ ആത്മാർത്ഥമായി വിശ്വസിക്കുന്നുണ്ടെങ്കിൽപ്പോലും, എത്രയും വേഗം അധികാരികളെ അറിയിക്കണം’ കാംബെൽ വിൽസൺ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here