പാറശാല: തെക്കന്‍ തിരുവിതാംകൂറിലെ ആദ്യ പെണ്‍പള്ളിക്കൂടമായ വിരാലി വിമല ഹൃദയ ഹൈസ്കൂളിന്റെ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് ഗുരുവന്ദനവും പൂര്‍വ വിദ്യാര്‍ഥി സംഗമവും സംഘടിപ്പിച്ചു.എസ് എം വിജയാനന്ദ് ഉദ്ഘാടനം ചെയ്തു.
പൂര്‍വ വിദ്യാര്‍ഥിയും ശതാബ്ദി ആഘോഷ കമ്മിറ്റി ചെയര്‍മാനുമായ പുനലൂര്‍ ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ അധ്യക്ഷനായി.
വിമലഹൃദയ സന്യാസിനി സഭ സുപ്പീരിയര്‍ ജനറല്‍ മദര്‍ റെക്സിയ മേരി, ജില്ലാ പഞ്ചായത്തംഗം സൂര്യ എസ് പ്രേം, ബ്ലോക്ക് പഞ്ചായത്തംഗം എസ് ബി ആദര്‍ശ്, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ രാജന്‍ വി പൊഴിയൂര്‍, സിസ്റ്റര്‍ വില്‍ഫ്രഡ് മേരി, ഡോ. എസ് റൈമണ്‍, ദേവപ്രസാദ് ജോണ്‍, സിസ്റ്റര്‍ നിസറ്റ മേരി തുടങ്ങിയവര്‍ സംസാരിച്ചു .
100 വയസ്സ് തികഞ്ഞ പി കെ പരമേശ്വരന്‍ നായര്‍ ഉള്‍പ്പെടെ 130 ലധികം അധ്യാപകരെ ചടങ്ങില്‍ ആദരിച്ചു. ചടങ്ങിനോട് അനുബന്ധിച്ചു പൂര്‍വ വിദ്യാര്‍ഥികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.