കൊടുങ്ങല്ലൂരിൽ മദ്യലഹരിയിൽ മകൻ അമ്മയുടെ കഴുത്തറുത്തു

0
43

മദ്യലഹരിയിൽ മകൻ അമ്മയുടെ കഴുത്തറുത്തു. കൊടുങ്ങല്ലൂർ അഴീക്കോട് കൊട്ടിക്കലിൽ മരപ്പാലത്തിനു സമീപം ഊമന്തറ അഴുവിലേക്കകത്ത് ജലീലിന്റെ ഭാര്യ സീനത്തിനെയാണ് (53) മകൻ മുഹമ്മദ് ആക്രമിച്ചത്.

അക്രമത്തിൽ ഗുരുതരമായി പരുക്കേറ്റ സീനത്തിനെ ആദ്യം എറണാകുളത്തെ ആശുപത്രിയിലേക്കും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

അക്രമത്തിൽ മകൻ മുഹമ്മദിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാൾക്ക് 24 വയസാണുള്ളത്.

ഞായറാഴ്ച രാത്രിയായിരുന്നു അക്രമം. മുഹമ്മദ് അമ്മയെ മദ്യലഹരിയിൽ ആക്രമിച്ചതാണെന്ന് പോലീസ് പറഞ്ഞു.

ലഹരി ഉപയോഗം തടഞ്ഞതിന്‍റെ വൈരാഗ്യത്തിലാണ് അമ്മയുടെ മുടിയില്‍ കുത്തിപ്പിടിച്ച് കത്തി ഉപയോഗിച്ച് കഴുത്തറുത്തത്.

നിലവിളി കേട്ടെത്തിയ അയല്‍ വാസി കബീറിനെ കത്തികാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു.

2021ൽ ഇയാൾ അച്ഛൻ ജലീലിനെയും ആക്രമിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here