ഒരുപാട് സന്തോഷത്തോടെയാണ് പൊങ്കാല ഇടുന്നത്. അമ്മയുടെ എല്ലാ അനുഗ്രങ്ങള്‍ക്കും നന്ദി. ഒരു കാര്യസാധ്യത്തിന് വേണ്ടി ചെയ്യുന്നതല്ല. അമ്മ തന്നിരിക്കുന്ന എല്ലാ അനുഗ്രഹങ്ങള്‍ക്കും ഒരു ഗ്രാറ്റിറ്റിയൂഡ് കാണിക്കുക എന്നേ ഉദ്ദേശിച്ചുള്ളൂ എന്നായിരുന്നു ആറ്റുകാല്‍ പൊങ്കാലയെക്കുറിച്ച് പാര്‍വതി ജയറാം പ്രതികരിച്ചത്.
കാളിദാസിന്റെ ഭാര്യ തരിണിക്കൊപ്പമായാണ് പാര്‍വതി ജയറാം ആറ്റുകാല്‍ പൊങ്കാലയ്ക്ക് എത്തിയത്. മാളവികയുടെ ഭര്‍ത്താവിന്റെ അച്ഛനും അമ്മയും ഇവരോടൊപ്പമുണ്ടായിരുന്നു. ജയറാം ഷൂട്ടിംഗിന് പോയിരിക്കുകയാണെന്നും പാര്‍വതി പറഞ്ഞിരുന്നു. സന്തോഷത്തിന്റെ പൊങ്കാലയാണ് ഈ വര്‍ഷത്തേത്. കല്യാണത്തിരക്കിലായതിനാല്‍ കഴിഞ്ഞ വര്‍ഷം എനിക്ക് പൊങ്കാല ഇടാന്‍ കഴിഞ്ഞിരുന്നില്ല. മക്കള്‍ക്ക് വേണ്ടിയും ഇത്തവണ അടുപ്പിടുന്നുണ്ട്. താരു ഇത് ആദ്യത്തെ തവണയാണ് പൊങ്കാല ഇടാന്‍ വരുന്നത്. നമുക്ക് പൊങ്കാല ഇടാന്‍ പോവാമെന്ന് അമ്മ പറഞ്ഞിരുന്നു എന്നായിരുന്നു തരിണി പറഞ്ഞത്.
രണ്ട് കല്യാണങ്ങളും തടസങ്ങളൊന്നും ഇല്ലാതെ നടക്കുന്നതിന് വേണ്ടി നേരത്തെ പ്രാര്‍ത്ഥിച്ചിരുന്നു. ഒരു പ്രാവശ്യം പൊങ്കാല ഇട്ട് കഴിഞ്ഞാല്‍ പിന്നെയും വരണമെന്ന് തോന്നും. അതൊരു ഭയങ്കര ശക്തിയാണ്. അമ്മയുടെ ശക്തിയാണ്, ഇങ്ങോട്ടേക്ക് വലിച്ചുകൊണ്ടേയിരിക്കും. മറ്റ് വര്‍ഷങ്ങളിലെ പോലെയല്ല ഇത്തവണ ഒത്തിരി സന്തോഷത്തോടെയാണ് വന്നത്. പകരത്തിന് പകരമായല്ല കല്യാണങ്ങളെല്ലാം തടസങ്ങളൊന്നും ഇല്ലാതെ നടന്നു. അമ്മയുടെ അനുഗ്രഹത്തിന് നമ്മളെക്കൊണ്ട് ഇതൊക്കയല്ലേ ചെയ്യാനാവൂ. ആദ്യ വര്‍ഷം തന്നെ താരിണിക്കും വരാന്‍ പറ്റി. അതും ദേവിയുടെ അനുഗ്രഹം.