അക്ഷയ് കുമാറിന്റെ (Akshay Kumar) ഹിറ്റ് ചിത്രമായ ഓ മൈ ഗോഡിന്റെ ആരാധകർക്ക് സന്തോഷവാർത്ത. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയുടെ രണ്ടാം ഭാഗം ‘ഓ മൈ ഗോഡ് 2’ (O My God 2) തിയെറ്ററുകളിൽ റിലീസിന് ഒരുങ്ങുകയാണ്. ‘പിങ്ക് വില്ല’ റിപ്പോർട്ട് പ്രകാരം, ചിത്രത്തിന്റെ റിലീസ് തീയതി നിർമ്മാതാക്കൾ ഉടൻ പ്രഖ്യാപിക്കും. പങ്കജ് ത്രിപാഠി, യാമി ഗൗതം എന്നിവരും ചിത്രത്തിലുണ്ടാകും.
റിപ്പോർട്ട് സൂചിപ്പിക്കുന്ന പോലെ, “അക്ഷയ് കുമാറും അശ്വിൻ വാർഡെ, വയാകോം 18, ജിയോ സ്റ്റുഡിയോ എന്നിവരും ചേർന്ന് ഓ മൈ ഗോഡ് 2 തിയേറ്ററിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചു. നിർമ്മാണ വേളയിൽ ഉടനീളം നിരവധി ചർച്ചകൾ നടന്നുവെങ്കിലും ‘ഓ മൈ ഗോഡ് 2’ തിയേറ്ററിൽ വേണമെന്ന് തീരുമാനിക്കുകയായിരുന്നു. ഒടിടി റിലീസിനെക്കുറിച്ച് അണിയറപ്രവർത്തകർ ഒരിക്കലും പ്രതികരിച്ചിട്ടില്ല. അവസാനഘട്ട എഡിറ്റിംഗ് നടന്നുവരുന്നു. ‘ഓ മൈ ഗോഡ് 2’ന്റെ തിയേറ്റർ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും.”