ഓട്ടോറിക്ഷകളിൽ സ്റ്റക്കർ പതിക്കുന്നത് സംബന്ധിച്ച് സംസ്ഥാന ട്രാൻസ്പോർട് അതോറിറ്റി ഉത്തരവ് പുറത്തിറക്കി.

0
43

ഓട്ടോറിക്ഷകളിൽ സ്റ്റക്കർ പതിക്കുന്നത് സംബന്ധിച്ച് സംസ്ഥാന ട്രാൻസ്പോർട് അതോറിറ്റി ഉത്തരവ് പുറത്തിറക്കി. എല്ലാ ബസുകളിലും ക്യാമറ സ്ഥാപിക്കണമെന്നും  ഉത്തരവിൽ വ്യക്തമാക്കുന്നു. സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി യോഗത്തിലാണ് തീരുമാനം. ഫെബ്രുവരി 1 മുതൽ ഈ തീരുമാനം നടപ്പാക്കുമെന്ന് ഗതാഗത കമ്മിഷണർ എച്ച്. നാഗരാജു അറിയിച്ചു.

കെഎസ്ആർടിസിയുടെയും സ്കൂളുകളുടെയും ബസുകളിലും സ്വകാര്യ ബസുകളിലും മൂന്ന് ക്യാമറകൾ വീതമാണ് ഘടിപ്പിക്കേണ്ടത്. ബസിൻ്റെ മുൻവശവും പിൻവശവും കാണാവുന്ന രണ്ട് ക്യാമറകളും അകം ഭാഗം കാണാവുന്ന ക്യാമറയും ഘടിപ്പിക്കണം. ഡ്രൈവർ ഉറങ്ങി പോകുന്നത് പരിശോധിക്കാനുള്ള അലാം ക്യാമറയും ഘടിപ്പിക്കണം. മീറ്റര്‍ ഇടാതെയാണ് ഓടുന്നതെങ്കില്‍ യാത്രയ്ക്ക് പണം നല്‍കേണ്ടെന്ന് കാണിക്കുന്ന സ്റ്റിക്കര്‍ ഓട്ടോറിക്ഷകളില്‍ പതിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്. മാർച്ച് 31 വരെയാണ് ഇതിന് സമയം നൽകിയിരിക്കുന്നത്.

ബസ് ഡ്രൈവർമാർ, വാഹനമോടിക്കുന്നതിനിടെ ഉറങ്ങുന്നുണ്ടോ എന്നു പരിശോധിച്ച് മുന്നറിയിപ്പ് അലാം നൽകുന്ന ഉപകരണം സ്ഥാപിക്കണമെന്ന നിർദേശവും യോഗം ശുപാർശ ചെയ്തു. ഡ്രൈവറുടെ കണ്ണുകൾ അടഞ്ഞുപോകുന്നുവെങ്കിൽ കണ്ടെത്തി മുന്നറിയിപ്പു നൽകുന്ന ക്യാമറകൾ ഘടിപ്പിച്ച ഉപകരണമാണിത്. ഡാഷ് ബോർഡിൽ ക്യാമറകൾ സ്ഥാപിക്കും. ഡ്രൈവറുടെ സീറ്റിന്റെ പിന്നിൽ കർട്ടൻ നിർബന്ധമാക്കും. കണ്ണാടിയിൽ നിന്നുള്ള റിഫ്ലക്‌ഷൻ ഡ്രൈവറുടെ കണ്ണിലേക്കു നേരിട്ട് എത്തുന്നത് ഒഴിവാക്കാനാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here