ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാരിനെതിരെ അന്താരാഷ്ട്ര കോടതിയില്‍ വോഡാഫോണ്‍ നല്‍കിയ നികുതി തര്‍ക്കകേസില്‍ വോഡാഫോണിന് അനുകൂല വിധി. വോഡാഫോണ്‍ കമ്ബനിക്ക് 20,000 കോടി രൂപയുടെ നികുതി ബാധ്യതയുണ്ടെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ വാദം. ഈ വാദം തള്ളിയാണ് അന്താരാഷ്ട്ര കോടതി ടെലികോം കമ്ബനിക്ക് അനുകൂല വിധി പ്രഖ്യാപിച്ചത്.
ഹച്ചിസണില്‍ നിന്നും 2007ലാണ് വോഡാഫോണ്‍ ടെലികോം കമ്ബനി ഏറ്റെടുക്കുന്നത്. ഇതോടെയാണ് നികുതി തര്‍ക്കത്തിനു തുടക്കമായത്. നികുതി പലിശ ഇനത്തില്‍ 12 കോടി രൂപയും പിഴ ഇനത്തില്‍ 7.9 കോടി രൂപയുമാണ് കേന്ദ്ര സര്‍ക്കാര്‍ വോഡാഫോണിനോട് ആവശ്യപ്പെട്ടിരുന്നത്. ആദായ നികുതി നിയമപ്രകാരം ടി.ഡി.എസ്സില്‍ നിന്ന് നികുതി ഈടാക്കി അടയ്ക്കാന്‍ വോഡാഫോണിന് ബാധ്യതയുണ്ട് എന്നാണ് സര്‍ക്കാര്‍ കമ്ബനിയെ അറിയിച്ചത്.
2014ലാണ് ഈ കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ വോഡാഫോണ്‍ നിയമപോരാട്ടം ആരംഭിക്കുന്നത്. വര്‍ഷങ്ങള്‍ നീണ്ട നിയപോരാട്ടത്തിനൊടുവില്‍ ഹേഗിലെ അന്താരാഷ്ട്ര ആര്‍ബിട്രേഷന്‍ ട്രൈബ്യൂണലാണ് വോഡാഫോണിന് അനുകൂലമായി വിധിച്ചത്. ഇന്ത്യയും നെതര്‍ലാന്‍ഡും തമ്മിലെ നിക്ഷേപ കരാറിന് വിരുദ്ധമാണ് ഇന്ത്യയുടെ നികുതി ചുമത്തലെന്ന് കോടതി പറഞ്ഞു. രണ്ട് ബില്യന്‍ ഡോളറിന് പുറമെ, കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ ചെലവുകള്‍ക്കായി വോഡാഫോണിന് നാല്‍പത് കോടി നല്‍കാനും കോടതി വിധിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു