കെ സുരേന്ദ്രന് സുരക്ഷാ ഭീഷണിയുണ്ടന്ന് ഇന്റലിജൻസ് : കേരളാ പോലീസിന്റെ സുരക്ഷ വേണ്ടന്ന് സുരേന്ദ്രൻ

0
94

സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് ഗണ്‍മാനെ അനുവദിക്കും. രഹസ്യാന്വേഷണ വകുപ്പിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് തീരുമാനം. ഇതു സംബന്ധിച്ച നിര്‍ദ്ദേശം കോഴിക്കോട് റൂറല്‍ എസ്പിക്ക് ഇന്റലിജന്‍സ് എഡിജിപി നല്‍കി. നിലവിലെ സാഹചര്യത്തില്‍ എക്സ് കാറ്റഗറി സുരക്ഷ അനിവാര്യമാണെന്നും ഉത്തരവില്‍ പറയുന്നത്. സുരക്ഷയ്‌ക്കായി പൊലീസുകാരെ അടിയന്തരമായി നിയോഗിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

അതേസമയം സുരക്ഷ സംബന്ധിച്ച്‌ തനിക്ക് ഔദ്യോഗിക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് കെ.സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലെ എ.ആര്‍ ക്യാമ്ബിലെ ഒരു ഉദ്യോഗസ്ഥന്‍ ഫോണില്‍ വിളിച്ച്‌ താങ്കര്‍ എവിടെയാണെന്നും അങ്ങോട്ടേക്ക് രണ്ട് ഉദ്യോഗസ്ഥരെ വിടാമെന്നും അറിയിച്ചിരുന്നു.തനിക്ക് സുരക്ഷ തരാനാണോ വേറെന്തെങ്കിലും ഉദ്ദേശമുണ്ടോയന്ന് ആര്‍ക്കറിയാമെന്നും സുരേന്ദ്രന്‍ ചോദിച്ചു.സംസ്ഥാന സര്‍ക്കാരിന്റെ സുരക്ഷ സ്വീകരിക്കാന്‍ തത്ക്കാലം താന്‍ ഉദേശിക്കുന്നില്ല. കേരള പൊലീസ് തനിക്കെതിരെ നടത്തിയ നീക്കങ്ങള്‍ ഇതിനു മുമ്ബും കണ്ടിട്ടുണ്ട്. കേരള പൊലീസിന്റെ സുരക്ഷയില്‍ വിശ്വാസമില്ല. കേരളത്തിലെ ജനങ്ങളിലാണ് വിശ്വാസം. സുരക്ഷ ഭീഷണി ഗൗരവമായി കാണുന്നില്ലെന്നും രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഇതൊക്കെ സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here