ആശ്വാസമേകി സ്വർണവില; അഞ്ച് ദിവസത്തിനിടെ കുറഞ്ഞത് 1000 രൂപ

0
19

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്നും ആശ്വാസദിനമാണ്. റെക്കോർഡിലേക്ക് ഉയർന്ന വിലയിൽ ഈ കഴിഞ്ഞ ഓരോ ദിവസവും പ്രതീക്ഷ നൽകുന്ന മാറ്റമാണ് കാണുന്നത്. മാർച്ച് 20ന് 66,480 രൂപയെന്ന സർവ്വകാല റെക്കോർഡിലെത്തിയ വിലയിൽ ഇന്നത്തേതുൾപ്പെടെ 1000 രൂപയുടെ കുറവാണ് അഞ്ച് ദിവസത്തിനുള്ളിൽ ഉണ്ടായത്. ഇന്ന് പവന് 240 രൂപ കുറഞ്ഞ് 65,480 രൂപ എന്ന നിരക്കിലാണ് വ്യാപാരം നടക്കുക. ഇതോടെ ഒരു ഗ്രാം സ്വർണത്തിൻ്റെ വില 8185 രൂപയായി കുറഞ്ഞു.

സാമ്പത്തിക വർഷാവസാനവും ഏപ്രിലോടെ വിവാഹ സീസണും തുടങ്ങുന്നതിനാൽ സ്വർണവിലയിലെ ചാഞ്ചാട്ടങ്ങളെ ആശങ്കയോടെയാണ് ആഭരണപ്രേമികൾ കാണുന്നത്.

അതേസമയം വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. 109.90 രൂപയാണ് ഒരു ഗ്രാം വെള്ളിക്ക് നൽകേണ്ടത്. 1,09,900 രൂപയാണ് ഒരു കിലോ വെള്ളിയുടെ വില. രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. gold

LEAVE A REPLY

Please enter your comment!
Please enter your name here