ഈ വർഷം ഏറെ പ്രതീക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന പ്രഭാസ് ചിത്രമാണ് ആദിപുരുഷ്. ചിത്രവുമായി ബന്ധപ്പെട്ട് ഏറെ കൗതുകകരമായ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ആദിപുരുഷ് പ്രദര്‍ശിപ്പിക്കുന്ന എല്ലാ തീയറ്ററിലും ഒരു സീറ്റ് ഒഴിച്ചിടാനാണ് തീരുമാനം. സിനിമ കാണാൻ ഹനുമാൻ എത്തുമെന്ന വിശ്വാസത്തിന്‍റെ പേരിലാണ് ഈ തീരുമാനം.
ഹനുമാന്‍ ചിരഞ്ജീവിയാണെന്നാണ് വിശ്വാസം. അതുകൊണ്ട് രാമനുമായി ബന്ധപ്പെട്ട എല്ലായിടത്തും ഹനുമാന്റെ സാന്നിധ്യമുണ്ടാകുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ കരുതുന്നത്. 500 കോടി മുതല്‍ മുടക്കിലാണ് ആദിപുരുഷ് ഒരുക്കിയിരിക്കുന്നത്.
രാമായണത്തെ ആസ്പദമാക്കി ഒരുക്കുന്ന ഈ മിത്തോളജിക്കല്‍ ചിത്രത്തില്‍ സെയ്ഫ് അലി ഖാന്‍, കൃതി സനോണ്‍ എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പുതിയ വാർത്തകൾ സത്യമാണെങ്കിൽ, റിലീസിനു മുമ്പ് തന്നെ ആദിപുരുഷ് മുടക്കുമുതലിന്റെ 85 ശതമാനം നേടിക്കഴിഞ്ഞു. ബോളിവുഡ് ഹംഗാമ റിപ്പോർട്ട് അനുസരിച്ച് നോൺ തിയറ്ററിക്കൽ ബിസിനസ്സിലൂടെ ആദിപുരുഷ് 432 കോടി നേടി എന്നാണ്.
ചിത്രത്തിന്റെ ആദ്യം പുറത്തിറങ്ങിയ ട്രെയിലർ നിരാശപ്പെടുത്തുന്നതായിരുന്നു. വിഎഫ്എക്സിലെ പാളിച്ചകൾ തന്നെയായിരുന്നു വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയത്. ഇതിനു ശേഷം പ്രശ്നങ്ങൾ പരിഹിച്ച് വീണ്ടും ട്രെയിലർ പുറത്തിറക്കിയിരുന്നു.