വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പൊതുതെളിവെടുപ്പ്

0
87

കിൻഫ്ര നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന പെട്രോ കെമിക്കൽ പാർക്കിന്റെ സ്ഥലം കൂടി കൈനസ്‌കോ പവർ ആന്റ് യൂട്ടിലിറ്റീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ വൈദ്യുതി വിതരണം ചെയ്യുന്നതിന് അധിക ഏരിയയായി ഉൾക്കൊള്ളിക്കുന്നതിനുള്ള അപേക്ഷയിൽ വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പൊതുതെളിവെടുപ്പ് നടത്തും. ഫെബ്രുവരി ഒന്നിന് രാവിലെ 11ന് എറണാകുളം കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിലാണ് തെളിവെടുപ്പ്.  പങ്കെടുക്കാൻ താൽപര്യമുള്ളവർ 29ന് ഉച്ചയ്ക്ക് 12ന് മുൻപ് കത്തോ ഇ-മെയിലോ  (kserc@erckerala.org)  മുഖേന പേരും വിശദവിവരങ്ങളും ഫോൺ നമ്പർ സഹിതം സെക്രട്ടറിയെ അറിയിക്കണം.

പൊതുതെളിവെടുപ്പ് കോവിഡ് പ്രോട്ടോക്കോൾ പ്രകാരമായിരിക്കും നടത്തുക. തപാൽ മുഖേനയും പൊതുജനങ്ങൾക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. തപാൽ മുഖേന അഭിപ്രായങ്ങൾ സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ, കെ.പി.എഫ്.സി ഭവനം, സി.വി.രാമൻപിള്ള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം 695 010 എന്ന വിലാസത്തിൽ ഫെബ്രുവരി ഒന്നിന് മുമ്പ് ലഭിക്കണം. അപേക്ഷയുടെ വിശദാംശം www.erckerala.org യിൽ ലഭിക്കും

LEAVE A REPLY

Please enter your comment!
Please enter your name here