COVID-19 പാൻഡെമിക് മൂലം ലോകമെമ്പാടുമുള്ള കമ്പനികൾക്കും വ്യവസായങ്ങൾക്കും വലിയ നഷ്ടം സംഭവിച്ചു കൊണ്ടിരിക്കുന്നു. മാരകമായ വൈറസിന്റെ വ്യാപനത്തെ തടയാൻ കമ്പനികൾ അടച്ചുപൂട്ടുകയും, ആളുകൾക്ക് തൊഴിലില്ലായ്മ എന്ന പ്രശ്നം നേരിടേണ്ടി വരികയും ചെയ്തു. ഈ സാഹചര്യത്തിൽ സാമ്പത്തികതയുടെ ഗ്രാഫ് നിലനിർത്താൻ ഭൂരിഭാഗവും ജീവനക്കാരെ വീട്ടിലിരുന്നു ജോലി ചെയ്യാൻ നിര്ബന്ധിതരാക്കി. നിലവിലെ പരിതസ്ഥിതിക്ക് അനുസൃതമായി കമ്പനികൾ അവരുടെ തന്ത്രങ്ങളും നയങ്ങളും പുനർവിചിന്തനം നടത്തുകയാണ്. ആളുകൾ അവരുടെ ടാസ്‌ക് ഓൺലൈനായി നടപ്പിലാക്കുന്നതിനും അവരുടെ സഹപ്രവർത്തകരുമായി, കാര്യക്ഷമമായി ഇടപഴകുന്നതിനുമുള്ള ക്രിയേറ്റീവ് വഴികളിലേക്ക് തിരിഞ്ഞു കൊണ്ടിരിക്കുന്നു. COVID സമയത്ത് ബൾക്ക് ഉൽപാദനം കൈകാര്യം ചെയ്യാനുള്ള കഴിവില്ലായ്മ കാരണം കമ്പനികൾ നിരവധി ജീവനക്കാരെ പിരിച്ചുവിട്ടു. പക്ഷേ, പല ഓർഗനൈസേഷനുകളും അവരുടെ ടീമിൽ ചേരുന്നതിന് പുതിയ ജീവനക്കാരെ നിയമിക്കാൻ തുടങ്ങി. COVID കാരണം ഒരു ഓർഗനൈസേഷന്റെ ഭാഗമാകുന്നതിന് ആവശ്യമായ കഴിവുകൾ നിങ്ങൾക്കില്ല എന്നു നിങ്ങൾ കരുതുന്നുവെങ്കിൽ, ഭയപ്പെടേണ്ട, പുതിയ ജീവനക്കാരെ നിയമിക്കാൻ തൊഴിലുടമകൾ അന്വേഷിക്കുന്ന കുറച്ച് ബിസിനസ്സ് ടിപ്പുകൾ വായിച്ചറിയുക.
1. വിമർശനാത്മക ചിന്തയും പ്രശ്‌നപരിഹാര കഴിവുകളും
ഏത് സാഹചര്യത്തിലും പെട്ടെന്ന് പ്രതികരിക്കുന്നതിനേക്കാൾ, വേഗത്തിൽ ചിന്തിക്കാൻ കഴിയുന്ന വ്യക്തികളാണ് ജീവിതത്തിൽ വിജയം നേടുന്നത് .സങ്കീർണ്ണമായ കാര്യങ്ങൾ പരിഹരിക്കുമ്പോൾ, സാധാരണയായി ഒരു ബുദ്ധിമുട്ടും നേരിടാത്തവർക്കും , അവ പരിഹരിക്കാൻ യുക്തി ഉപയോഗിക്കുന്നവർക്കും, വലിയ സാഹചര്യങ്ങളെ മികച്ച രീതിയിൽ കൈകാര്യം ചെയ്യാനുള്ള കഴിവുണ്ട്. ഒരു പ്രശ്നത്തിന്റെ ഗുണദോഷങ്ങൾ തീർക്കുന്നത് ലളിതമല്ല. വാസ്തവത്തിൽ, വളരെ കുറച്ച് ആളുകൾക്ക് മാത്രമേ ഈ പുതിയ സാഹചര്യത്തെ നേരിടാനുള്ള വൈദഗ്ദ്ധ്യം ഉള്ളൂ. സങ്കീർണ്ണമായ കാര്യങ്ങൾ പരിഹരിക്കാനുള്ള കഴിവുണ്ടെങ്കിൽ മികച്ച അനലോഗ്, മൂല്യനിർണ്ണയ ചിന്ത എന്നിവ വേഗത്തിൽ ചെയ്യാൻ കഴിയും..
2. ഊര്‍ജ്ജസ്വലതയോടെയും, വേഗത്തിലും അനായാസവും കാര്യങ്ങൾ ചെയ്യാനുള്ള കഴിവ്
ഒരു പുതിയ ജീവനക്കാരനിൽ തൊഴിലുടമകൾ അന്വേഷിക്കുന്ന വളരെ ആവശ്യമുള്ള കഴിവുകളിൽ ഒന്നാണിത്. ഊര്‍ജ്ജസ്വലതയോടെയും, വേഗത്തിലും, കാര്യങ്ങൾ ചെയ്യുന്ന വ്യക്തികളെയാണ് ഇന്ന് കമ്പനികൾ തിരയുന്നത്. ഇന്നത്തെ യുഗത്തിൽ ‘ഉപഭോക്താവ് രാജാവാണ്’, അവരുടെ ആവശ്യങ്ങൾ വേഗത്തിൽ പരിഗണിക്കുകയും, അത് നിറവേറ്റുന്നതിനായി നല്ല തന്ത്രങ്ങൾ കണ്ടെത്തുകയും ചെയ്യുന്ന “ചടുലമായി ” പ്രവർത്തിക്കാൻ കഴിയുന്ന ജീവനക്കാരനെയാണ് ഇന്ന് തൊഴിലുടമകൾ തേടുന്നത്. അവർ വളരെ വേഗം പ്രതികരിക്കുകയും, മാറ്റങ്ങളുമായി പൊരുത്തപ്പെടുകയും ചെയ്യണം..
നല്ല ആശയവിനിമയം, നേതൃത്വം, ജോലിസ്ഥലത്ത് ചിട്ടയായ ഏകോപനത്തോടെ ജീവിത സാഹചര്യങ്ങളെ കൈകാര്യം ചെയ്യുക, ഇതെല്ലം, നല്ല തികഞ്ഞ ഒരു ജീവനക്കാരനെ രൂപപ്പെടുത്തുന്നു. എന്നിരുന്നാലും, ഈ പ്രക്രിയയിൽ, ഇത് വ്യക്തിക്കുള്ളിൽ ഉയർന്ന സമ്മർദ്ദത്തിന് കാരണമായേക്കാം. ആ തടസ്സം മറികടക്കുന്നതും സമ്മർദ്ദം കൈകാര്യം ചെയ്യുന്നതും വഴി കമ്പനികൾ ഒരു ജീവനക്കാരനെ കൂടുതൽ അറിയുന്നു.
3. വൈജ്ഞാനിക വഴക്കം
ഒരു വ്യക്തിക്ക് എന്തു സാഹചര്യങ്ങൾക്കും, ആശയങ്ങൾക്കും അനുസരിച്ചു, ബുദ്ധിപരമായി പക്വതയോടെ മാറാൻ കഴിയുമെങ്കിൽ അവർക്ക് ജോലി എളുപ്പത്തിൽ നേടാനാകും. ഒരു സമയം ഒന്നിലധികം സാഹചര്യങ്ങൾ ചിന്തിക്കാനും, വിശകലനം ചെയ്യാനും കഴിയുന്ന വ്യക്തികൾക്കായി ഇന്ന് ഓർഗനൈസേഷനുകൾ തിരയുന്നു. ഉയർന്ന വൈജ്ഞാനിക വഴക്കമുള്ള ഒരു വ്യക്തിക്ക് ഒരു സമ്മർദ്ദവും കൂടാതെ അവരുടെ ചിന്തയെ ഒരു സാഹചര്യത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റാൻ കഴിയും. ഈ വൈദഗ്ദ്ധ്യം വിജയസാധ്യതയും വർദ്ധിപ്പിക്കുന്നു
4. വൈകാരിക ഇന്റലിജൻസ് വൈദഗ്ദ്ധ്യം
വികാരങ്ങളെ നിയന്ത്രിക്കാനും, അവ ഓരോന്നും വിവേചനമില്ലാതെ, ഉചിതമായി വിശകലനം ചെയ്യാനുമുള്ള കഴിവാണ് ഇത്. ജീവിതത്തിന്റെ വൈകാരിക വശങ്ങൾ കണക്കിലെടുത്ത് സ്വയം നിയന്ത്രിക്കാൻ ഒരു വ്യക്തിക്ക് കഴിയണം. ഒരു വ്യക്തിക്ക് അവരുടെ വികാരങ്ങൾക്കനുസൃതമായി നിർവചിക്കാനും, സ്വന്തം തീരുമാനത്താൽ അനാവശ്യ സാഹചര്യങ്ങൾക്ക് വഴങ്ങിക്കൊടുക്കാതിരിക്കാനും കഴിയണം. ഇത് ഒരു സ്ഥാപനത്തിന് വളരെ ആവശ്യമുള്ള ഒരു കഴിവാണ്. ജീവനക്കാരന് അവരുടെ വികാരങ്ങളും, ശാരീരിക ആരോഗ്യവും കൈകാര്യം ചെയ്യാനുള്ള പക്വതയും, കഴിവുമുണ്ടാകണം.
5. മറ്റുള്ളവരുടെ കഴിവുകളെ പ്രചോദിപ്പിക്കുക
തൊഴിലുടമകൾ അന്വേഷിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കഴിവുകളിൽ ഒന്നാണിത്. ഒരു കമ്പനിയുടെ വിജയത്തിനായി, സ്വാർത്ഥത വെടിഞ്ഞ് മറ്റുള്ളവരെ പ്രചോദിപ്പിക്കാനും, നയിക്കാനുമുള്ള ആത്മവിശ്വാസമുണ്ടായിരിക്കണം. ഒരു ആത്മവിശ്വാസമുള്ള വ്യക്തിക്ക്, അവരുടെ ടീം നേതാക്കളുടെ കൂടെ, ഒരു ടീമായി പ്രവർത്തിക്കാൻ പ്രേരിപ്പിക്കുകയും, നല്ല പ്രശംസ നേടുന്നതിന് സഹായിക്കുകയും വേണം. ഇന്ന് ഓർഗനൈസേഷനുകൾ, അവരുടെ സ്ഥാപനത്തെ വിശ്വാസത്തിലെടുത്ത്, ചുറ്റുമുള്ള നിരവധി ആളുകളെ വിജയിപ്പിക്കാനും, ശരിയായ പാതയിലേക്ക് നയിക്കാനും കഴിയുന്ന ജീവനക്കാരെ തിരയുന്നു.