ഇന്ത്യയിലെ അതി സമ്പന്നരായ 10 വനിതകളെക്കുറിച്ചാണ് ഇവിടെ പറയുന്നത്. സ്വയം പണമുണ്ടാക്കിയവരാണ് അഥവാ ‘സെൽഫ് മേഡ് ബില്യണയേഴ്സ്’ എന്ന ലേബലിൽ അറിയപ്പെടുന്നവരാണിവർ. ഈ 10 വനിതകൾക്കും കൂടി ആകെ 2 ലക്ഷം കോടി രൂപയിലധികം ആസ്തിയുണ്ട്. ഇന്ന് റിലീസ് ചെയ്ത ‘2025 Candere Hurun India Women Leaders List’ പ്രകാരമുള്ള വിവരങ്ങളാണിത്.
ഒന്നുമില്ലായ്മയിൽ നിന്ന് ബിസിനസ് പടുത്തുയർത്തിക്കൊണ്ടു വന്ന സ്ത്രീകളും ഈ ലിസ്റ്റിലുണ്ട്. പ്രധാനമായും സോഫ്റ്റ് വെയർ, ഹെൽത്ത് കെയർ, റീടെയിൽ , ഫിനാൻഷ്യൽ സർവീസസ് സെക്ടറുകളിൽ നിന്നാണ് പലരും നേട്ടമുണ്ടാക്കിയിട്ടുള്ളത്. ലിസ്റ്റിലെ ആദ്യ 10 പേരിൽ 7 പേരും ഇന്ത്യയിലും 3 പേർ യു.എസിലുമാണ് താമസികുന്നത്.
സോഹോ കോർപ്പറേഷൻ (Zoho Corporation) സഹസ്ഥാപകയായ രാധ വെംബു എന്ന വനിതയാണ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്തുള്ളത് (Leading first-generation self-made wealth creator). 55,300 കോടി രൂപയാണ് അവരുടെ ആസ്തി മൂല്യം. India Rich List 2024 and the Global Rich List 2024 തുടങ്ങിയവ ഉൾപ്പെടെയുള്ള ലിസ്റ്റുകളിൽ അവർ പല തവണ ഉൾപ്പെട്ടിട്ടുണ്ട്.
‘സോഹോ’ എന്ന കമ്പനിയെ ആഗോള തലത്തിൽ ഒരു സോഫ്റ്റ് വെയർ പവർ ഹൗസാക്കി മാറ്റുന്നതിൽ ഇവർ നിർണായക പങ്കു വഹിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായ രാധ വെംബു Hurun’s Philanthropy List ലും ഉൾപ്പെട്ടിരുന്നു. സ്ത്രീ ശാക്തീകരണം, ഗ്രാമ വികസനം, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി 11 കോടി രൂപയാണ് അവർ സംഭാവനയായി നൽകിയിട്ടുള്ളത്.
വിദ്യാർത്ഥികളോട് ട്യൂഷൻ ഫീസ് വാങ്ങാതെ ആദ്യ വർഷം 10,000 രൂപയും, രണ്ടാം വർഷം 15,000 രൂപയും സ്റ്റൈപ്പെൻഡ് വിദ്യാർത്ഥികൾക്ക് നൽകുന്ന സോഹോ സ്കൂളുകളിലൂടെ സാമ്പത്തികമായി താഴേക്കിടയിലുള്ള വിദ്യാർത്ഥികളെ അവർ ഉയർത്തിക്കൊണ്ടു വന്നു. ഇവിടത്തെ വിദ്യാർത്ഥികൾക്ക് സോഹോ കോർപ്പറേഷനിൽ തൊഴിലവസരവും നൽകുന്നു.
1. രാധ വെമ്പു : 55,300 കോടി, സോഹോ കോർപ്പറേഷൻ, സോഫ്റ്റ് വെയർ & സർവീസസ്
2. ജയ്ശ്രീ ഉള്ളാൽ : 48,900 കോടി, അരിസ്റ്റ നെറ്റ് വർക്സ്, സോഫ്റ്റ് വെയർ & സർവീസസ്
3. കിരൺ മസുംദാർ ഷാ : 32,000 കോടി, ബയോകോൺ, ഹെൽത്ത് കെയർ
4. ഫാൽഗുനി നയ്യാർ : 29,000 കോടി, നൈക, റീടെയിൽ
5. നേഹ നാർഖേദെ : 6,800 കോടി, കോൺഫ്ലുവെന്റ്, സോഫ്റ്റ് വെയർ & സർവീസസ്
6. കവിത സുബ്രഹ്മണ്യൻ : 6,500 കോടി, അപ്സ്റ്റോക്സ്, ഫിനാൻഷ്യൽ സർവീസസ്
7. നെഹ ബെൻസാൽ : 5,100 കോടി, ലെൻസ്കാർട്, റീടെയിൽ
8. ഇന്ദ്ര കെ. നൂയി : 4,800 കോടി, പെപ്സികോ മുൻ സി.ഇ.ഒ, ഫുഡ് & ബീവറേജസ്
9. ജൂഹി ചൗള : 4,600 കോടി, നൈറ്റ് റൈഡേഴ്സ് സ്പോർട്സ്, മീഡിയ & എന്റർടെയിൻമെന്റ്
10. മീന സേത്തി : 2,700 കോടി, ഓറിയന്റ് ഫാഷൻ എക്സ്പോർട്സ്, ടെസ്റ്റൈൽസ് & അപ്പാരൽ