കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്റെ സ്വത്ത് വിവരങ്ങള്‍ തേടി സംസ്ഥാന രജിസ്ട്രേഷന് വകുപ്പിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കത്തയച്ചു. രവീന്ദ്രന്റേയും ഭാര്യയുടേയും പേരിലുള്ള സ്വത്തുവകകളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടാണ് ഇഡി കത്ത് നല്‍കിയത്.
സംസ്ഥാനത്തെ എല്ലാ രജിസ്ട്രേഷന് ഓഫീസുകളിലും പരിശോധന നടത്തി സ്വത്ത് വകകളുടെ വിശദാംശങ്ങള്‍ അറിയിക്കണമെന്നാണ് ഇഡിയുടെ ആവശ്യം. അതേസമയം ഇതുവരെ രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ ഇഡിക്കു കഴിഞ്ഞിട്ടില്ല.ചോദ്യം ചെയ്യാന്‍ ഹാജരാവാന്‍ ആവശ്യപ്പെട്ട് രണ്ട് തവണ രവീന്ദ്രന് ഇഡി നോട്ടീസ് നല്‍കിയിരുന്നു.
ആദ്യത്തെ തവണ കോവിഡ് പോസീറ്റിവായി ക്വാറന്റൈനില്‍ പോയ രവീന്ദ്രന് കോവിഡ് മുക്തനായ ശേഷം രണ്ടാമതും നോട്ടീസ് കിട്ടിയപ്പോള്‍ പോസ്റ്റ് കോവിഡ് അസുഖങ്ങള്‍ക്ക് ചികിത്സ തേടി ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു.