പാരീസ്: സെന്റ് എറ്റിയനെ തോല്പ്പിച്ചു ഫ്രഞ്ച് കപ്പിൽ മുത്തമിട്ട് പിഎസ്ജി. ഫൈനലിൽ സെന്റ് എറ്റിയനെ മറുപടിയില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് പിഎസ്ജി വിജയിച്ചത്. പതിനാലാം മിനിറ്റിൽ ബ്രസീലിയൻ സൂപ്പർ താരം നെയ്മർ നേടിയ ഗോളിലാണ് പിഎസ്ജിയുടെ വിജയം.