തിരുവനന്തപുരം നഗരസഭയുടെ ജനകീയ ക്യാമ്പയിനായ ‘നഗരസഭ ജനങ്ങളിലേക്ക്’ എന്ന പരിപാടിയുടെ അഞ്ചാംഘട്ടം തിരുവല്ലം സോണല്‍ ഓഫീസില്‍ നടന്നു. 109 പരാതികളാണ് തിരുവല്ലം സോണല്‍ ഓഫീസിലെ ക്യാമ്പയിനില്‍ കേട്ടത്. പരാതികള്‍ നടപടികള്‍ക്കായി ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.
നഗരസഭ ജനങ്ങളിലേക്ക് ക്യാമ്പയിന്‍ അഞ്ചാം ഘട്ടം പൂര്‍ത്തിയായപ്പോള്‍ വലിയ ജനപിന്തുണയാണ് ലഭിക്കുന്നതെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ‘നഗരസഭ ജനങ്ങളിലേക്ക്’ എന്ന ക്യാമ്പയിന്‍ പരിപാടി വന്‍ വിജയമാക്കുന്നതിന് എല്ലാ നഗരവാസികളുടെയും പങ്കാളിത്തം ഉണ്ടാകണമെന്ന് മേയര്‍ അഭ്യര്‍ത്ഥിച്ചു.