വീണ്ടും, എക്സ്പോ; ഒക്ടോബറിൽ തുറക്കും

0
67

ദുബായ് •ശാസ്ത്ര-സാങ്കേതിക മികവുകളോടെ ലോകത്തിന്റെ ഭാവി നഗരം ‘എക്സ്പോ സിറ്റി ദുബായ്’ ഒക്ടോബർ ഒന്നിന് തുറക്കും. ഇന്ത്യയടക്കം 191 രാജ്യങ്ങൾ സംഗമിച്ച എക്സ്പോ തുടങ്ങിയതിന്റെ ഒരു വർഷം പൂർത്തിയാകുന്ന ദിവസമാണ് സ്മാർട് നഗരവും ലോകത്തിനു സമർപ്പിക്കുന്നത്.

കഴിഞ്ഞവർഷം ഒക്ടോബർ 1 മുതൽ ഈ വർഷം മാർച്ച് 31 വരെ നടന്ന വിസ്മയ മേളയിലെ കാഴ്ചകൾക്കപ്പുറമാണ് പുതിയ ലോകം. എക്സ്പോ കുംഭഗോപുരം അൽ വാസൽ പ്ലാസ, ഇന്ത്യയടക്കമുള്ള പ്രമുഖ രാജ്യങ്ങളുടെ പവിലിയനുകൾ, ഗാർഡൻ സ്കൈ, ജലാശയങ്ങൾ, ഭക്ഷ്യശൃഖലകൾ തുടങ്ങിയവ അതേപടിയുണ്ടാകും.

ജർമൻ കമ്പനിയായ സീമെൻസിന്റെ നേതൃത്വത്തിലാണ് ദുബായ് സൗത്തിൽ അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തിനടുത്തുള്ള 438 ഹെക്ടർ എക്സ്പോ വേദിയുടെ നവീകരണം പൂർത്തിയാക്കിയത്.

 

LEAVE A REPLY

Please enter your comment!
Please enter your name here