കോർപ്പറേഷൻ മേയർ ആര്യാ രാജേന്ദ്രനും ബാലുശേരി എംഎൽഎ സച്ചിൻ ദേവുമായുള്ള വിവാഹത്തിന്റെ ക്ഷണക്കത്തുമായി സിപിഎം

0
50

തിരുവനന്തപുരം: കോർപ്പറേഷൻ മേയർ ആര്യാ രാജേന്ദ്രനും ബാലുശേരി എംഎൽഎ സച്ചിൻ ദേവുമായുള്ള വിവാഹത്തിന്റെ ക്ഷണക്കത്തുമായി സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി. പാർട്ടി തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാ​ഗപ്പനാണ് ക്ഷണിക്കുന്നത്.ആർഭാടങ്ങളൊന്നുമില്ലാതെയാണ് കത്ത്.

സപ്റ്റംബർ നാലിന് തിരുവനന്തപുരം എകെജി ഹാളിൽ വെച്ചാണ് വിവാഹം.
കത്തിൽ രക്ഷകർത്താക്കളുടെയും വീടിന്റെയും വിവരത്തിന് പകരം സച്ചിൻ്റെയും ആര്യയുടെയും പാർട്ടിയിലെ ഭാരവാഹിത്തം പറഞ്ഞാണ് പരിചയപ്പെടുത്തുന്നത്.നേരത്തേ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ പേരിലുള്ള ക്ഷണക്കത്ത് സച്ചിൻ ദേവ് എംഎൽഎ പങ്കുവെച്ചിരുന്നു.തിരുവനന്തപുരത്തെ വിവാഹ ചടങ്ങുകൾക്ക് ശേഷം 6ാം തീയതി കോഴിക്കോട് വെച്ച് വിവാഹ സൗഹൃദ വിരുന്ന് നടക്കും. ടാഗോർ സെന്റിനറി ഹാളിലാണ് വിരുന്ന്. വൈകീട്ട് നാല് മണി മുതലാണ് വിരുന്ന്.

LEAVE A REPLY

Please enter your comment!
Please enter your name here