ചെന്നൈ: തമിഴ്നാട്ടില്‍ പുതിയ രാഷ്ട്രീയ നീക്കവുമായി എം. കരുണാനിധിയുടെ മൂത്തമകനും മുന്‍ കേന്ദ്രമന്ത്രിയുമായ എം.കെ. അഴഗിരി. പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് എന്‍ഡിഎയുമായി സഖ്യത്തിലേര്‍പ്പെടാനാണ് തീരുമാനം.
അഴഗിരിയുമായി ബിജെപി സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്നാണ് വിവരം. ശനിയാഴ്ച അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയേക്കും.അടുത്ത വര്‍ഷത്തെ നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്ബ് അണ്ണാ ഡിഎംകെ-ബിജെപി സഖ്യത്തിന്റെ ഭാഗമാകാണ് അഴഗിരിയുടെ നീക്കമെന്നാണ് റിപ്പോര്‍ട്ട്.കലൈജ്ഞര്‍ ഡിഎംകെ എന്നോ കെഡിഎംകെ എന്നോ ആകും പാര്‍ട്ടിയുടെ പേരെന്നാണ് വിവരം. നവംബര്‍ 20-ന് മധുരയില്‍ രാഷ്ട്രീയ നിലപാട് തീരുമാനിക്കാനുള്ള അഴഗിരി അനുകൂലികളുടെ യോഗം ചേരും.
ജനപിന്തുണയില്ലാത്ത എന്ത് നീക്കം നടത്തിയാലും ഒരു പ്രശ്നവുമില്ലെന്നാണ് അഴഗിരി എന്‍ഡിഎയില്‍ ചേരുന്നുവെന്ന വാര്‍ത്തയോടു ഡിഎംകെ നേതൃത്വം പ്രതികരിച്ചത്. പുതിയ രാഷ്ട്രീയ നീക്കത്തെക്കുറിച്ച് അറിയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ എല്‍. മുരുകനും പ്രതികരിച്ചു. അതേസമയം, എന്നാല്‍ വാര്‍ത്തകളോട് അഴഗിരി ഇതുവരെ പ്രതികരിച്ചിട്ടില്ല.